ഡെറാഡൂൺ: ഭർത്താവ് മൊഴി ചൊല്ലിയതിനെതിരെ യുവതി പൊലീസിൽ പരാതി നൽകി. വിവാഹേതര ബന്ധം എതിർത്തതാണ് യുവതിയെ ഭർത്താവ് മൊഴി ചൊല്ലാൻ കാരണം. സംഭവത്തിൽ ഉത്തരാഖണ്ഡിലെ നെയ്‌നിറ്റാൾ സ്വദേശിയായ മൻസൂർ അലിക്കെതിരെയാണ് യുവതി പരാതി നൽകിയത്. 14 വർഷം മുമ്പാണ് ദമ്പതികൾ വിവാഹം കഴിച്ചത്. ഇവർക്ക് 13 വയസുള്ള മകനും എട്ട് വയസുള്ള മകളുമുണ്ട്. വിവാഹേതര ബന്ധത്തിന് സമ്മതിക്കാത്തതിനെ തുടർന്ന് മൻസൂർ അലി തന്നെ സ്ഥിരമായി മർദിക്കാറുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു. തുടർന്നാണ് ഭർത്താവ് മൊഴി ചൊല്ലിയത്. സംഭവത്തിൽ മൻസൂർ അലിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കൊട്‌വാലി പൊലീസ് അറിയിച്ചു.
ഭർത്താവ് മൊഴി ചൊല്ലിയതിനെതിരെ യുവതിയുടെ പരാതി - ഭാരത് വാർത്ത
വിവാഹേതര ബന്ധം എതിർത്തതാണ് യുവതിയെ ഭർത്താവ് മൊഴി ചൊല്ലാൻ കാരണം.
![ഭർത്താവ് മൊഴി ചൊല്ലിയതിനെതിരെ യുവതിയുടെ പരാതി cheating husband gives triple talaq to his wife man gives triple talaq to wife haldwani man gives triple talaq haldwani triple talaq man gives triple talaq due to extramarital affairs ഭർത്താവ് മൊഴിചൊല്ലി യുവതിയുടെ പരാതി ഭാരത് വാർത്ത bharat news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10631884-791-10631884-1613372965614.jpg?imwidth=3840)