ETV Bharat / bharat

രാജസ്ഥാനിലെ സ്വകാര്യ കോളജിലും ഹിജാബ് നിരോധനം; പ്രതിഷേധവുമായി രക്ഷിതാക്കള്‍ - ഹിജാബ് നിരോധനം

ചക്സുവിലെ സ്വകാര്യ കോളജില്‍ കുട്ടികള്‍ ഹിജാബ് ധരിക്കരുതെന്നും ഇത് യൂണിഫോമിന്‍റെ ഭാഗമല്ലെന്നും കാണിച്ച് അധികൃതര്‍ രംഗത്തെത്തി. കുട്ടികളെ ഹിജാബ് ധരിച്ച് കോളജില്‍ കയറാന്‍ സമ്മതിക്കില്ലെന്ന് കോളജ് അധികൃതര്‍ കുടുംബത്തെ അറിയിക്കുകയായിരുന്നു.

Hijab controversy in Jodhpur Chaksu College  Hijab row in college in Chaksu Rajasthan  രാജസ്ഥാനിലും ഹിജാബ് നിരോധനം  ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധം  ഹിജാബ് നിരോധനം  ഹിജാബ് നിയന്ത്രണത്തെ കുറിച്ച് പ്രഹ്ലാദ് പട്ടീല്‍
രാജസ്ഥാനിലെ സ്വകാര്യ കോളജിലും ഹിജാബ് നിരോധനം; പ്രതിഷേധവുമായി രക്ഷിതാക്കള്‍
author img

By

Published : Feb 11, 2022, 10:39 PM IST

രാജസ്ഥാന്‍: ഹിജാബ് നിരോധനം കര്‍ണാടകക്ക് പിന്നാലെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് നീങ്ങുന്നു. രാജസ്ഥാനിലെ ചക്സുവിലെ സ്വകാര്യ കോളജില്‍ കുട്ടികള്‍ ഹിജാബ് ധരിക്കരുതെന്നും ഇത് യൂണിഫോമിന്‍റെ ഭാഗമല്ലെന്നും കാണിച്ച് അധികൃതര്‍ രംഗത്തെത്തി. കുട്ടികളെ ഹിജാബ് ധരിച്ച് കോളജില്‍ കയറാന്‍ സമ്മതിക്കില്ലെന്ന് കോളജ് അധികൃതര്‍ കുടുംബത്തെ അറിയിക്കുകയായിരുന്നു.

ഇതോടെ കുടുംബങ്ങള്‍ ക്യാമ്പസിലെത്തി പ്രതിഷേധിച്ചു. തങ്ങളുടെ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു നീക്കം. കോളജിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ സംഭവം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതോടെ പൊലീസ് ഇടപെട്ട് പ്രതിഷേധം തണുപ്പിച്ചു.

എന്നാല്‍ കര്‍ണാടകയിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ടല്ല തീരമാനമെന്നും സ്ഥാപനത്തില്‍ യൂണിഫോം കോഡ് നിര്‍ബന്ധമാക്കുക മാത്രമാണ് ചെയ്തതെന്നും അധികാരികള്‍ അറിയിച്ചു.

Also Read: ഹിജാബ് വിലക്ക്: മഹാരാഷ്‌ട്രയില്‍ വിവിധ ഇടങ്ങളില്‍ പ്രതിഷേധം

കോളജിലെ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും നിയമത്തെ അംഗീകരിക്കുന്നുണ്ടെന്നും സ്ഥാപനം അവകാശപ്പെട്ടു. എന്നാല്‍ ഹിജാബ് വിഷയത്തിന്‍റെ പേരില്‍ രാജ്യത്ത് അരാജകത്വമുണ്ടാക്കാന്‍ ഒരു കൂട്ടം ആളുകള്‍ ശ്രമിക്കുന്നതായി കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടീല്‍ പറഞ്ഞു. രാജ്സ്ഥാനിലെ ജോധ്പൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ബുദ്ധിജീവികളും ദേശീയ പാര്‍ട്ടികളും ഒന്നിച്ച് സംഭവത്തെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.