ശ്രീനഗർ: ജമ്മു കശ്‌മീരിൽ 4 ജി ഇന്‍റർനെറ്റ് സേവനം പുനസ്ഥാപിക്കും. ഒന്നരവർഷത്തോളം താൽക്കാലികമായി നിർത്തിവച്ച അതിവേഗ 4 ജി ഇന്‍റർനെറ്റ് സേവനങ്ങളാണ് പുനസ്ഥാപിക്കുന്നത്. ഇന്‍റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇന്ന് വൈകിട്ട് തന്നെ പ്രഖ്യാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ജമ്മു കശ്‌മീരിൽ നിലവിലുള്ള ഇന്‍റർനെറ്റ് നിയന്ത്രണങ്ങൾ ഫെബ്രുവരി ആറിന് അവസാനിക്കും. 2019 ഓഗസ്റ്റ് അഞ്ചാം തീയതിയാണ് ജമ്മു കശ്മീരിൽ ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചത്.
ജമ്മു കശ്‌മീരിൽ 4 ജി ഇന്‍റർനെറ്റ് സേവനം പുനസ്ഥാപിക്കും - High-speed 4G internet
2019 ഓഗസ്റ്റ് അഞ്ചാം തീയതിയാണ് ജമ്മു കശ്മീരിൽ ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചത്.