അമരാവതി : സംസ്ഥാന സർക്കാര്‍ സ്ത്രീ സുരക്ഷയ്ക്ക് ഉയര്‍ന്ന പരിഗണനയാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി. ദിശ മൊബൈല്‍ ആപ്ലിക്കേഷന്‍ അവര്‍ക്ക് ഏറെ പ്രയോജനപ്പെടും. ഓരോ വനിതയും ഇത് ഡൗണ്‍ലോഡ് ചെയ്‌തെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗൊല്ലാപുടിയിൽ നടന്ന ദിശ ആപ്പ് ബോധവത്കരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുസംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി വീടുതോറുമുള്ള പ്രചാരണം നടത്താൻ ജഗൻമോഹൻ റെഡ്ഡി ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
ALSO READ: യുവതി മരിച്ചത് കൊവിഡ് ബാധിച്ചല്ല, ഭര്‍ത്താവ് കൊലപ്പെടുത്തിയത് ; തിരുപ്പതി സംഭവത്തില്‍ ട്വിസ്റ്റ്
ഇതിനകം 17 ലക്ഷത്തിലേറെ പേര്‍ ദിശ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ഇത് ഒരു കോടിയിലെത്തിക്കും.നാല് ദേശീയ അവാർഡുകള്‍ ആപ്പിന് ലഭിച്ചിട്ടുണ്ടെന്നും ജഗൻമോഹൻ റെഡ്ഡി പറഞ്ഞു.
പ്രകാശം ബാരേജിൽ യുവതി പീഡനത്തിന് ഇരയായ സംഭവം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്നതിന് തൊട്ടടുത്തായിരുന്നു സംഭവം.