ETV Bharat / bharat

കർണാടകയിൽ സ്കൂളുകൾ തുറക്കാൻ വിദഗ്ദ സമിതിയുടെ നിർദേശം - കർണാടക ലോക്ക്ഡൗൺ വാർത്തകൾ

വിദ്യാർഥികൾക്ക് രോഗബാധ ഉണ്ടായാൽ ഓരോ വിദ്യാർത്ഥിക്കും കുറഞ്ഞത് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കാനും സമിതി നിർദ്ദേശിച്ചു.

karnataka School reopen committee on karnataka school Karnataka School B. S. Yediyurappa on School reopen Karnataka latest news കർണാടക സ്കൂളുകൾ തുറക്കും കർണാടക കൊവിഡ് വാർത്തകൾ കർണാടക ലോക്ക്ഡൗൺ വാർത്തകൾ ബിഎസ് യെദ്യൂരപ്പ
കർണാടകയിൽ സ്കൂളുകൾ തുറക്കാൻ വിദഗ്ദ സമിതിയുടെ നിർദേശം
author img

By

Published : Jun 23, 2021, 6:31 AM IST

ബെംഗ്ലൂരു: കർണാടകയിൽ സ്കൂളുകൾ ഘട്ടം ഘട്ടമായി തുറക്കാമെന്ന് വിദഗ്ദ സമിതിയുടെ നിർദേശം. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് സമിതി ഇത്തരം നിർദേശം നൽകിയത്. സിനീയർ കുട്ടികൾക്ക് ആദ്യം ക്ലാസുകൾ ആരംഭിക്കാമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

കാർഡിയാക് സർജനയാ ദേവി ഷെട്ടിയുടെ അധ്യക്ഷതയിലുള്ള സംഘം മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പക്ക് 91 പേജുകളുള്ള റിപ്പോർട്ട് കൈമാറി. സ്കൂളുകൾ കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്നതായി തെളിവുകൾ ഇല്ല. അതിനാൽ സുരക്ഷിതമായ മാനദണ്ഡങ്ങളോടെ സ്കൂളുകൾ തുറന്ന് ക്ലാസുകൾ പുനഃരാരംഭിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.

രോഗം ബാധിച്ചാൽ നഷ്ടപരിഹാരം

വിദ്യാർഥികൾക്ക് രോഗബാധ ഉണ്ടായാൽ ഓരോ വിദ്യാർത്ഥിക്കും കുറഞ്ഞത് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കാനും സമിതി നിർദ്ദേശിച്ചു. കുട്ടികൾ ക്ലാസുകളിൽ വരുന്നതിനും മാതാപിതാക്കൾക്ക് കുട്ടികളെ സ്കൂളുകളിൽ വിടാനും ഇത് ഒരു പ്രചോദനമാകാനുമാണ് ഇത്തരം ഒരു പ്രഖ്യാപനമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

സ്കൂളുകളിൽ വൈദ്യസഹായത്തിനായി നഴ്‌സുമാരെയും കൗൺസിലർമാരെയും നിയമിക്കണമെന്നും സമിതി നിർദേശിച്ചു. തിരക്ക് ഒഴിവാക്കുന്നതിനും ശരിയായ സാമൂഹിക അകലം പാലിക്കുന്നതിനും ക്ലാസുകൾ വ്യത്യസ്ത ദിവസങ്ങളിലേക്കും ഷിഫ്റ്റുകളിലേക്കും മാറ്റണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പാനൽ അംഗങ്ങളുമായും വിദഗ്ധരുമായും നടത്തിയ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് ശുപാർശകൾ നൽകിയതെന്ന് സമിതി അറിയിച്ചു.

പലരും ഉച്ചഭക്ഷണത്തെ ആശ്രയിക്കുന്നവരാണ്. വിദ്യാർഥികൾ സ്കൂളുകളിൽ എത്താതായതോടെ ഉണ്ടാകുന്ന പോഷകാഹാരക്കുറവിനെക്കുറിച്ചും അവർ ആശങ്ക പ്രകടിപ്പിച്ചു. ഇത് ഗ്രാമീണ മേഖലയിൽ ബാലവേല, ബാലവിവാഹം, മറ്റ് സാമൂഹിക പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്ന് സമിതി അറിയിച്ചു. സ്കൂളുകളിലേക്ക് തിരികെ കൊണ്ടുവരുന്നത് അവരുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിന് സഹായിക്കുമെന്ന് ഒരു കമ്മിറ്റി അംഗം ചൂണ്ടിക്കാട്ടി.

മുൻകരുതൽ നടപടികൾ സ്വീകരിക്കണം

മൂന്നാം തരംഗത്തിൽ, 23,000ത്തിലധികം വിദ്യാർഥികൾക്ക് ആശുപത്രി പ്രവേശനം ആവശ്യമായി വരും എന്നാണ് സമിതിയുടെ വിലയിരുത്തൽ. ഇതിൽ 6,800 ൽ അധികം വിദ്യാർഥികൾക്ക് ഐസിയു കിടക്കകൾ ആവശ്യമാണെന്നും സമിതി വിലയിരുത്തുന്നു. 43,000 കുട്ടികൾക്ക് കൊവിഡ് കെയർ സെന്‍ററുകൾ ഒരുക്കണമെന്നും കമ്മിറ്റി അറിയിച്ചു.

Also Read: തമിഴ്‌ മീഡിയത്തില്‍ പഠിച്ചവര്‍ക്ക് തമിഴ്‌നാട്ടിലെ സർക്കാര്‍ ജോലിക്ക് മുൻഗണന

18 വയസിന് താഴെയുള്ള 2.3 കോടി കുട്ടികൾക്ക് മൂന്നാം തരംഗത്തിൽ രോഗം ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ 3.4 ലക്ഷം വിദ്യാർഥികൾ ആയിരിക്കുമെന്നാണ് നിലവിലെ സൂചനകൾ.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് കർണാടകയിൽ 123156 സജീവ കോവിഡ് 19 കേസുകളുണ്ട്. സംസ്ഥാനത്ത് ഇതുവരെ 26,54,139 പേർ രോഗമുക്തി നേടി. 34,025 മരണങ്ങൾ ആണ് ഇത് വരെ രേഖപ്പെടുത്തിയിട്ടുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.