ബെംഗളുരു: വിദ്യാലയങ്ങളിലെ ഹിജാബ് വിലക്ക് ശരിവച്ച കർണാടക ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുസ്‌ലിം സംഘടനകൾ ആഹ്വാനം ചെയ്‌ത ബന്ദ് ഇന്ന്. കർണാടകയിലെ ഒട്ടേറെ മുസ്‌ലിം സംഘടനകളുടെ തലവനായ മൗലാന സഗീർ അഹമ്മദ് ഖാൻ റഷാദിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിന്‍റെ അടിസ്ഥാനപരമായ മതാചാരമല്ലെന്നും എന്നാൽ യൂണിഫോം വിദ്യാർഥികൾക്ക് എതിർക്കാൻ കഴിയാത്ത ന്യായമായ നിയന്ത്രണമാണെന്നും വിധിയിൽ കോടതി വ്യക്തമാക്കി. ക്ലാസ്‌മുറികളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള എല്ലാ ഹർജികളും കോടതി തള്ളിയിരുന്നു.
സംസ്ഥാനത്തെ എല്ലാ മുസ്‌ലിം സംഘടനകളുടെയും തലവനായ ശരീഅത്ത് കോടതി വിധിയിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. വ്യാഴാഴ്‌ച നടക്കുന്ന ബന്ദിൽ പങ്കെടുക്കണമെന്ന് മുസ്‌ലിം സമുദായത്തിലെ എല്ലാ വിഭാഗങ്ങളോടും ശരീഅത്ത് ആഹ്വാനം ചെയ്‌തിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട്, എസ്‌ഡിപിഐ തുടങ്ങിയ സംഘടനകളും ബന്ദിന് പിന്തുണയറിയിച്ചിട്ടുണ്ട്.
Also Read: കെഎസ്ആർടിസി സാമ്പത്തിക പ്രതിസന്ധി നിയമസഭയിൽ; അടിയന്തര പ്രമേയത്തിന് നോട്ടീസ്