അമരാവതി: ദസറ ആഘോഷത്തിന്‍റെ ഭാഗമായി വിജയവാഡയിലെ ശ്രീദുര്‍ഗ മല്ലേശ്വര സ്വാമിവര്‍ള ദേവസ്ഥാനം ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്കായി ഹെലികോപ്‌ടര്‍ യാത്ര സൗകര്യം ഒരുക്കി ആന്ധ്രാപ്രദേശ് ടൂറിസം വകുപ്പ്. ബെംഗളൂരു ആസ്ഥാനമായുള്ള തുമ്പി എയര്‍വേയ്‌സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഒക്‌ടോബര്‍ പതിനേഴാം തീയതി വരെയാണ് ഹെലികോപ്‌റ്റര്‍ യാത്രയ്ക്കുള്ള അവസരം. ആകാശ സവാരിയിലൂടെ നഗരത്തിന്‍റെ സൗന്ദര്യമാസ്വദിക്കാനാകും.
രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് വരെ ഹെലികോപ്‌ടറില്‍ യാത്ര ചെയ്യാം. ഒരാള്‍ക്ക് ആറ് മിനിറ്റ് നേരത്തേയ്ക്ക് 3,500 രൂപയും പതിനഞ്ച് മിനിറ്റ് നേരത്തേയ്ക്ക് 6000 രൂപയുമാണ് ഫീസ് ഈടാക്കുന്നത്.
Also read: നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം; കോഴിക്കോട് തളിബ്രാഹ്മണ സമൂഹമഠത്തില്‍ ബൊമ്മക്കൊലു കാഴ്‌ച്ചകൾ