ഊട്ടി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും സഞ്ചരിച്ച സൈനിക ഹെലികോപ്റ്റര്‍ തകർന്നുവീണു. അപകടം ഊട്ടിക്ക് സമീപം കുനൂരില്‍. കനത്ത മഞ്ഞ് വീഴ്‌ചയാണ് അപകട കാരണമെന്ന് സൂചന. അപകടം സ്ഥിരീകരിച്ച് വ്യോമ സേന.
11 മൃതദേഹങ്ങൾ കണ്ടെത്തിയതായി ഊട്ടി പൊലീസ്. ഹെലികോപ്റ്ററിലുണ്ടായിരുന്നത് 14 പേർ. ഒരാളെ 90 ശതമാനം പൊള്ളലോടെ കണ്ടെത്തിയെന്നും ഊട്ടി പൊലീസ്. വ്യോമസേനയുടെ എംഐ സീരീസ് ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടത്. സ്ഥലത്ത് തെരച്ചില്‍ തുടരുന്നു. ഹെലികോപ്റ്റര്‍ കോയമ്പത്തൂരിലെ സുലൂരില്‍ നിന്ന് ഊട്ടിയിലെ വെല്ലിങ്ടണിലേക്ക് പോയതെന്ന് റിപ്പോർട്ടുകൾ.