ETV Bharat / bharat

ബെംഗളൂരുവിൽ കനത്ത മഴ, പലയിടങ്ങളിലും വെള്ളപ്പൊക്കം; ദുരിതബാധിത മേഖല സന്ദർശിച്ച് മുഖ്യമന്ത്രി - weather updates karnataka Bengaluru

ജെപി നഗർ, ജയനഗർ, ലാൽബാഗ്, ചിക്ക്പേട്ട്, മജസ്റ്റിക്, മല്ലേശ്വരം, രാജാജിനഗർ, യശ്വന്ത്പൂർ, എംജി റോഡ്, കബ്ബൺ പാർക്ക്, വിജയനഗർ, രാജരാജേശ്വരി നഗർ, കെങ്കേരി, മഗഡി റോഡ്, മൈസൂർ റോഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് മഴ രൂക്ഷമായി ബാധിച്ചത്.

Heavy rainfall lashes Bengaluru  Heavy rainfall lashes Bengaluru CM visits affected areas  ബെംഗളൂരുവിൽ കനത്ത മഴ  ബെംഗളൂരു മഴ വെള്ളപ്പൊക്കം  മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മഴ മേഖല സന്ദർശിച്ചു  കർണാടക മഴ ശക്തം  heavy rain at karnataka  CM Basavaraj Bommai visited rain affected areas  weather updates karnataka Bengaluru  കർണാടക ബെംഗളൂരു കാലാവസ്ഥ
ബെംഗളൂരുവിൽ കനത്ത മഴ, പലയിടങ്ങളിലും വെള്ളപ്പൊക്കം; ദുരിതബാധിത മേഖല സന്ദർശിച്ച് മുഖ്യമന്ത്രി
author img

By

Published : May 18, 2022, 2:24 PM IST

ബെംഗളൂരു: കനത്ത മഴയേയും ഇടിമിന്നലിനെയും തുടർന്ന് ബെംഗളൂരു നഗരത്തിൽ പലയിടത്തും വെള്ളപ്പൊക്കം. ജെപി നഗർ, ജയനഗർ, ലാൽബാഗ്, ചിക്ക്പേട്ട്, മജസ്റ്റിക്, മല്ലേശ്വരം, രാജാജിനഗർ, യശ്വന്ത്പൂർ, എംജി റോഡ്, കബ്ബൺ പാർക്ക്, വിജയനഗർ, രാജരാജേശ്വരി നഗർ, കെങ്കേരി, മഗഡി റോഡ്, മൈസൂർ റോഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് മഴ രൂക്ഷമായി ബാധിച്ചത്.

ഇടിമിന്നലിൽ വൈദ്യുതി തകരാർ ഉണ്ടായതിനെ തുടർന്ന് മന്ത്രി മാൾ സ്റ്റേഷനിലെ ഗ്രീൻ ലൈനിലെ 15 മിനിറ്റോളം മെട്രോ സർവീസ് റദ്ദാക്കി. മഴയെത്തുടർന്ന് നഗരത്തിന്‍റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായത് പലയിടത്തും ഗതാഗതക്കുരുക്കിന് കാരണമായി. തെക്കുപടിഞ്ഞാറൻ മൺസൂൺ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്ക് നീങ്ങുന്നതിനാൽ തീരപ്രദേശങ്ങളിലും തെക്കൻ കർണാടകയിലും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

ബെംഗളൂരുവിൽ കനത്ത മഴ, പലയിടങ്ങളിലും വെള്ളപ്പൊക്കം; ദുരിതബാധിത മേഖല സന്ദർശിച്ച് മുഖ്യമന്ത്രി

മഴക്കെടുതി മൂലം നാശനഷ്‌ടം സംഭവിച്ച പ്രദേശങ്ങളിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സന്ദർശിച്ചു. രാജരാജേശ്വരി നഗർ, ഹൊസകെരെഹള്ളി എന്നിവിടങ്ങളാണ് സന്ദർശിച്ചത്. മന്ത്രിമാരായ ആർ അശോക്, മുനിരത്, ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി എന്നിവരും ഒപ്പമുണ്ടായിരുന്നു. ദുരിതബാധിതർക്ക് 25,000 രൂപ വീതം നഷ്‌ടപരിഹാരം പ്രഖ്യാപിച്ച മുഖ്യമന്ത്രി, മഴക്കെടുതി ബാധിച്ച പ്രദേശത്തെ കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷണം നൽകുമെന്നും അറിയിച്ചു.

ALSO READ: സംസ്ഥാനത്ത് ശനിയാഴ്‌ച വരെ കനത്ത മഴ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചൊവ്വാഴ്‌ച (മെയ് 17) പൈപ്പ് ലൈൻ പണിക്കിടെ രണ്ട് തൊഴിലാളികൾ മരിച്ചിരുന്നു. ജ്ഞാനഭാരതി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഉപ്പാർ നഗർ ബസ് സ്‌റ്റേഷനു സമീപം കാവേരി നദിക്ക് കുറുകെയുള്ള അണക്കെട്ടിന്‍റെ അഞ്ചാം ഘട്ട നിർമാണപ്രവർത്തനം നടക്കുന്നതിനിടെയാണ് ഇവിടെ ജോലിയിലേർപ്പെട്ടിരുന്ന മൂന്ന് തൊഴിലാളികളിൽ രണ്ട് പേർ മരിച്ചത്. രാത്രി ഏഴു മണിയോടെ പെയ്ത മഴയിൽ പൈപ്പിൽ വെള്ളം നിറയുകയായിരുന്നു.

ഇതോടെ ഇതിനുള്ളിൽ ജോലിയിലായിരുന്ന തൊഴിലാളികൾ ശ്വസിക്കാൻ കഴിയാതെ മരണപ്പെടുകയായിരുന്നു. മൂന്നുപേരിലൊരാൾ രക്ഷപ്പെട്ടു. മൃതദേഹങ്ങൾ പുറത്തെടുത്ത പൊലീസ്, സംഭവത്തിൽ കരാറുകാരെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.