ETV Bharat / bharat

തമിഴ്‌നാട്ടില്‍ മഴക്കെടുതി രൂക്ഷം; തൂത്തുക്കുടിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം - തമിഴ്‌നാട് പ്രളയം

Rain Updates In Tamil Nadu: ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന തൂത്തുക്കുടിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. കലുങ്കും കനാലും നശിച്ചത് വെള്ളക്കെട്ടിന്‍റെ സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് ചീഫ് സെക്രട്ടറി. ദുരിത ബാധിതര്‍ക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്‌തു.

Agriculture Minister MRK Panneerselvam  Tamil Nadu Flood  Rain Updates In Tamil Nadu  Heavy Rainfall In Tamil Nadu  Relief Activities Continued In Tamil Nadu  Thoothukudi Tamil Nadu  തൂത്തുക്കുടിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം  തമിഴ്‌നാട് പ്രളയം  ചീഫ് സെക്രട്ടറി ശിവദാസ് മീണ
Rain Updates In Tamil Nadu; Rescue Operation In Thoothukudi District
author img

By PTI

Published : Dec 23, 2023, 5:54 PM IST

ചെന്നൈ: മഴക്കെടുതി രൂക്ഷമായ തമിഴ്‌നാട്ടിലെ തീരദേശ ജില്ലയായ തൂത്തുക്കുടിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. സിപ്‌കോട്ട് വ്യാവസായിക മേഖലയില്‍ കുടുങ്ങിയവരെ എന്‍ഡിആര്‍എഫും (NDRF) പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. പ്രളയത്തെ തുടര്‍ന്ന് ദുരിത്തിലായ സ്ത്രീകളെയും കുട്ടികളെയും രക്ഷപ്പെടുത്തി അവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി (Relief Activities In Tamil Nadu).

കലുങ്കും കനാലും നാശത്തില്‍ : തമിഴ്‌നാട് ചീഫ് സെക്രട്ടറി ശിവദാസ് മീണ ജില്ലയിലെ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി (Tamil Nadu Chief Secretary Shiv Das Meena). മഴക്കെടുതി രൂക്ഷമായ വിവിധയിടങ്ങളില്‍ കലുങ്കുകളും കനാലുകളും നശിച്ചിരിക്കുകയാണെന്നും അതുകൊണ്ട് പലയിടങ്ങളിലും വെള്ളം ഒഴുകി പോകാനാകെ കെട്ടിക്കിടക്കുകയാെണന്നും ചീഫ് സെക്രട്ടറി ശിവദാസ് മീണ പറഞ്ഞു. തൂത്തുക്കുടി, തിരുനെല്‍വേലി എന്നീ ജില്ലകളില്‍ ശക്തമായ മഴയാണ് ലഭിച്ചത്. ഇരു ജില്ലകളുടെയും ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു മഴയുണ്ടാകുന്നതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു (Flood In Tamil Nadu).

ജില്ലയിലെ അന്തോണിയര്‍പുരം മേഖലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്‌ടങ്ങള്‍ ഉണ്ടായത്. മേഖലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്. അന്തോണിയാര്‍പുരത്തിന് സമീപമുള്ള തൂത്തുക്കുടി-പാളയംകോട്ടെ ദേശീയപാതയിലെ പാലം തകര്‍ന്നു. ഡിസംബര്‍ 17, 18 ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്നാണ് പാലം തകര്‍ന്നത്. ഇതുകൂടാതെ തൂത്തുക്കുടി-തിരുച്ചെന്തൂർ റോഡിലെ ഏറൽ, ആറ്റൂർ എന്നിവിടങ്ങളിലെ പാലങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

ശക്തമായ മഴയെ തുടര്‍ന്ന് വെള്ളക്കെട്ടിലായ ശ്രീവൈകുണ്ടം, ആറ്റൂര്‍, ഏറല്‍, അഗരം, കായല്‍പട്ടണം എന്നിവിടങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ജില്ലയിലെ പ്രളയ ബാധിത മേഖലകളില്‍ കേന്ദ്ര സംഘം പരിശോധന നടത്തി.

വെള്ളക്കെട്ടില്‍ മുങ്ങിപ്പൊങ്ങി ആശുപത്രികള്‍ : അതിശക്തമായ മഴയെ തുടര്‍ന്ന് ജില്ലയിലെ നിരവധി ആശുപത്രികളില്‍ വെള്ളം കയറി. തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി എന്നിവിടങ്ങളിലായി 64 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും 261 ആരോഗ്യ ഉപകേന്ദ്രങ്ങളെയും മഴ ബാധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി എംഎ സുബ്രഹ്മണ്യന്‍ (Health Minister MA Subramanian) പറഞ്ഞു. ശ്രീവൈകുണ്‌ഠം, ഏറൽ തുടങ്ങി 50 ഇടങ്ങളില്‍ പൊതുജനങ്ങള്‍ക്കായി മെഗാ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്‌ചയാണ് (ഡിസംബര്‍ 24) ക്യാമ്പുകള്‍ നടത്തുക.

അവശ്യ സാധനങ്ങള്‍ വിതരണം ചെയ്‌തു : മഴക്കെടുതിയെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിലെ ജനങ്ങള്‍ക്കായി ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് മുഖേന അവശ്യ സാധനങ്ങള്‍ എത്തിച്ചു. 70 ടണ്‍ പച്ചക്കറിയാണ് വിതരണം ചെയ്‌തത്. കൃഷിമന്ത്രി എംആർകെ പനീർശെൽവം അവശ്യ സാധനങ്ങളുടെ വിതരണത്തിന്‍റെ സ്ഥിതിഗതികള്‍ പരിശോധിച്ചു (Agriculture Minister MRK Panneerselvam).

Also read: തമിഴ്‌നാട് പ്രളയം : മരണസംഖ്യ ഉയരുന്നു, നൂറുകണക്കിന് ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.