പനാജി: മഴക്കാലത്ത് പാല്‍ക്കടലാകുന്ന വെള്ളച്ചാട്ടം. ഇന്ത്യയിലെ ഏറ്റവും സുന്ദരമായ വെള്ളച്ചാട്ടം. അതാണ് ദക്ഷിണ ഗോവയിലെ ദൂത് സാഗർ. കർണാടക അതിർത്തിയോട് ചേർന്ന് ഭഗവൻമഹാവീർ വന്യജീവി സങ്കേതത്തിലാണ് നാലു തട്ടായി വീഴുന്ന വെള്ളച്ചാട്ടം. മംഗളൂരുവില്‍ നിന്ന് ഗോവ വഴിയുള്ള കൊങ്കൺ ട്രെയിൻ യാത്രയും പിന്നെ ഒരു മണിക്കൂർ വനത്തിലൂടെയുള്ള ട്രെക്കിങുമാണ് ഈ മനോഹര വെള്ളച്ചാട്ടം കാണാനുള്ള മാർഗം.
അപകടം നല്‍കിയ സുന്ദര കാഴ്‌ച
കൊങ്കൺ പാതയില്‍ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീണ് മംഗളൂരു- മുംബൈ പാസഞ്ചർ ട്രെയില്‍ പാളം തെറ്റിയിരുന്നു. അപകടത്തില്‍ ആളപായമില്ല. ട്രെയിന്‍റെ രണ്ട് കമ്പാര്‍ട്ട്മെന്‍റുകള്‍ ട്രാക്കില്‍ നിന്നും തെന്നിമാറി. ദൂത്‌സാഗര്‍ വെള്ളച്ചാട്ടത്തിന് സമീപം പാളം തെറ്റിയ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
ദുരന്തത്തില്‍ നിന്നും രക്ഷപെട്ടവര്‍ക്കും പാല്‍ക്കടല്‍ പോലെ ഒഴുകി വരുന്ന ദൂത് സാഗറിന്‍റെ ദൃശ്യങ്ങൾ വിസ്‌മയമായി. ദൂത്‌സാഗറിന്‍റ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ യാത്രക്കാര്‍ ഉള്‍പ്പെടെ നിരവധി പേരാണ് തടച്ചുകൂടിയത്.