മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ മരിച്ചവരുടെ എണ്ണം 13 ആയി. 136 പേര്‍ക്ക് പരിക്കേറ്റു. സംസ്ഥാനത്ത് ഏറ്റവും അധികം നാശനഷ്ടമുണ്ടായത് മരത്ത്‌വാഡ, വിദര്‍ഭ പ്രദേശങ്ങളിലാണ്. 560 പേരെ പ്രദേശത്ത് നിന്നും മാറ്റി പാര്‍പ്പിച്ചതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു.
മരത്ത്‌വാഡയിലെ മഞ്ചാറ അണക്കെട്ടിന്‍റെ 18 ഷട്ടറുകളും തുറന്നു. രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്‌റ്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ വിന്യസിച്ചതായി ദുരന്ത നിവാരണ സേന അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് നിരവധി വീടുകളും കൃഷിയിടങ്ങളും ഒഴുകിപ്പോയി.
മരത്ത്‌വാഡ, മുംബൈ, കൊങ്കണ്‍ പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വിദര്‍ഭയില്‍ ബസ് ഒഴുക്കില്‍ പെട്ട സംഭവത്തില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ഒരാളെ ഇനിയും കണ്ടെത്താനുണ്ട്. നാസിക്കില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മഴയെ തുടര്‍ന്ന് ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് ഇതുവരെ 434 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ പ്രളയ സാഹചര്യം വിലയിരുത്തുന്നുണ്ടെന്നും രക്ഷാ പ്രവര്‍ത്തനം ശക്തമാക്കുമെന്നും ജലവിഭവ മന്ത്രി ജയന്തി പട്ടീല്‍ പറഞ്ഞു.
Read More: കനത്ത മഴയിൽ കരകവിഞ്ഞൊഴുകി മൂസി ; ഹൈദരാബാദിൽ ജാഗ്രതാനിർദേശം