ന്യൂഡല്‍ഹി : പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ അടുത്ത രണ്ട് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐഎംഡി). ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 6-7 സെന്‍റീമീറ്റര്‍ വരെ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ചില സ്ഥലങ്ങളില്‍ 1-3 സെന്‍റീമീറ്റര്‍ വരെ നേരിയ മഴ ലഭിയ്ക്കും.
Read more: പാകിസ്ഥാനിൽ കനത്ത കാറ്റും മഴയും ; അഞ്ച് പേർ മരിച്ചു
ഈ കാലയളവിൽ 30-50 കിലോമീറ്റർ വേഗതയില്‍ കാറ്റ് വീശിയടിയ്ക്കുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാളെ പുലര്‍ച്ചെയോടെ മഴ ശക്തമാകും. ഞായറാഴ്‌ച യമുനാനഗർ, കുരുക്ഷേത്ര, കൈതാൽ, കർണാൽ ഉള്‍പ്പെടെ ഹരിയാനയില്‍ പലയിടത്തും ഇടിമിന്നലോടുകൂടിയ തീവ്രമായ മഴ ലഭിച്ചിരുന്നു.