ETV Bharat / bharat

രാജ്യത്ത് ചൂട് കനക്കന്നു; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്, കുട്ടികളും പ്രായമായവരും ജാഗ്രത പാലിക്കണം - രാജ്യത്ത് ഉഷ്ണക്കാറ്റിന് സാധ്യത

കഠിനമായ ചൂട്, ചുമ, ജലദോഷം, അണുബാധ എന്നിവയ്ക്കും കാരണമാകും. അമിതമായി വെള്ളം കുടിക്കുന്നത് തൊണ്ടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. ഇത് കൊവിഡ് പോലുള്ള രോഗങ്ങള്‍ തിരിച്ചറിയാതാകാന്‍ ഇടയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശം.

intense heat wave can lead to heat stroke  heat wave can create health issues  Heat wave affects persons with comorbidities  രാജ്യത്ത് ചൂട് കനക്കന്നു  രാജ്യത്ത് ഉഷ്ണക്കാറ്റിന് സാധ്യത  കാലാവസ്ഥാ മുന്നറിയിപ്പ്
രാജ്യത്ത് ചൂട് കനക്കന്നു; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്, കുട്ടികളും പ്രായമായവരും ജാഗ്രത പാലിക്കണം
author img

By

Published : May 1, 2022, 9:25 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് ഉഷ്ണക്കാറ്റിനും കടുത്ത ചൂടിനും സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പിന് പിന്നാലെ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്. ചൂട് കടുക്കുന്നതോടെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. കൂടുതല്‍ വെള്ളം കുടിക്കുകയും ചൂട് കടുക്കുന്ന നേരത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം. ദിനംപ്രതി 4 മുതല്‍ 6 ലിറ്റര്‍ വരെ വെള്ളം കുടിക്കണം. 11 മണി മുല്‍ വൈകിട്ട് മൂന്ന് മണിവരെയാണ് ചൂട് ഏറ്റവും ഉയര്‍ന്ന് നില്‍ക്കുകയെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അരിയിച്ചു.

കടുത്ത ചൂട് 13 വയസിന് താഴെയുള്ള കുട്ടികളേയും പ്രായമായവരേയും രോഗികളേയും കൂടുതല്‍ ബാധിക്കും. ഇത്തരക്കാര്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കണമെന്നും വകുപ്പ് നിര്‍ദ്ദേശിച്ചു. ചൂട് കൂടുന്നതോടെ ഹോര്‍മോണ്‍ മാറ്റങ്ങളുണ്ടായേക്കാം. ഇത് ശാരീരിക പ്രശ്നങ്ങള്‍ക്ക് കാരണമാകും. കാന്‍സര്‍ പോലുള്ള രോഗം ബാധിച്ചവര്‍ക്ക് ഇത്തരം സാഹചര്യം ഏറെ ദോഷകരമാണെന്ന് ഇഎസ്ഐ ആശുപത്രിയിലെ ഡോ രോഹൻ കൃഷ്ണൻ പറഞ്ഞു.

കഠിനമായ ചൂട്, ചുമ, ജലദോഷം, അണുബാധ എന്നിവയ്ക്കും കാരണമാകും. കൂടാതെ താപനില ഹൈപ്പർതേർമിയയിലേക്ക് നയിച്ചേക്കാം. കൂടാതെ നിർജ്ജലീകരണം, വിശപ്പില്ലായ്മ, ഛർദ്ദി, ഓക്കാനം എന്നിവയ്ക്ക് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈപ്പർതേർമിയ, ചർമ്മരോഗങ്ങൾ, ഹീറ്റ് എഡിമ, ഹീറ്റ് സ്ട്രോക്ക്, എന്നിവയ്ക്കും കാരണമാകുമെന്നും ഡോക്ടർ പറഞ്ഞു.

ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണം. എന്നാലത് തൊണ്ടയിലെ അണുബാധയ്ക്കും കാരണമാകാനും ഇടയുണ്ട്. വർധിച്ചു വരുന്ന കൊവിഡ് കേസുകളും തൊണ്ടയിലെ അണുബാധക്ക് കാരണം ആയേക്കാമെന്നും അതിനാല്‍ തന്നെ കൂടൂതല്‍ ജാഗ്രത പുലര്‍ത്തണമെന്നുമാണ് ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശം. തണുപ്പിച്ച വെള്ളം കുടിക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ കൂട്ടിചേര്‍ത്തു.

Also Read: ഇന്ത്യയില്‍ അടുത്ത അഞ്ച് ദിവസം കടുത്ത ചൂട്; മുന്നറിയിപ്പുമായി ഐ എം ഡി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.