ETV Bharat / bharat

സുനന്ദ പുഷ്‌കറിന്‍റെ മരണം : വാദം മെയ് 19 ലേക്ക് മാറ്റി - സുനന്ദ പുഷ്‌കർ വാർത്ത

ഇന്ത്യൻ പീനൽ കോഡിലെ (ഐപിസി) സെക്ഷൻ 306, 498 എ എന്നീ വകുപ്പുകൾ പ്രകാരമാണ് തരൂരിനെതിരെ കേസ്.

sunanda pushkar death case Hearing in Sunanda Pushkar death case deferred shashi tharoor sunanda pushkar death case Rouse avenue court Sunanda Pushkar case hearing death case of Sunanda Pushkar Sunanda Pushkar സുനന്ദ പുഷ്‌കർ സുനന്ദ പുഷ്‌കർ വാർത്ത ശശി തരൂർ ഭാര്യ
സുനന്ദ പുഷ്‌കർ മരിച്ച കേസിലെ വാദം മെയ് 19ലേക്ക് മാറ്റി
author img

By

Published : Apr 29, 2021, 3:21 PM IST

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്‌കർ മരിച്ച കേസിലെ വാദം കേള്‍ക്കല്‍ മെയ് 19 ലേക്ക് മാറ്റി. ഡൽഹിയിലെ റൂസ് അവന്യൂ കോടതിയുടേതാണ് നടപടി. 2014 ജനുവരി 17 ന് രാത്രി ഡൽഹി ഹോട്ടലിന്‍റെ സ്യൂട്ടിലാണ് പുഷ്‌കറിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട് പുതുക്കിപ്പണിയുന്നതിനാൽ ദമ്പതികൾ അന്ന് ഹോട്ടലിൽ താമസിക്കുകയായിരുന്നു.

ഏപ്രിൽ 12 ന് പ്രത്യേക ജഡ്‌ജി ഗീതാഞ്ജലി അറോറ ഇരുവിഭാഗത്തിന്‍റെയും വാദം കേട്ട ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തന്‍റെ ഭാര്യ ആത്മഹത്യ ചെയ്‌തുവെന്നതിന് തെളിവുകളില്ലെന്നും തനിക്കെതിരെ കുറ്റം ചുമത്തിയാൽ അത് നിയമ വിരുദ്ധമാണെന്നും തരൂർ വ്യക്തമാക്കി. അദ്ദേഹത്തിന്‍റെ അഭിഭാഷകൻ വികാസ് പഹ്വ തരൂർ തന്‍റെ ഭാര്യയെ ഒരു തരത്തിലും ചൂഷണം ചെയ്‌തിട്ടില്ലെന്ന് കോടതിയെ അറിയിച്ചു.

സുനന്ദയ്ക്ക് ആത്മഹത്യ ചെയ്യാൻ കഴിയില്ലെന്നും തരൂരിനെതിരെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്നും അവരുടെ ബന്ധുക്കളും വിശദീകരിച്ചിരുന്നു. എന്നാൽ തരൂരിന് വിവാഹേതര ബന്ധമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതില്‍ ആരോപിച്ചു. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 306, 498 എ എന്നീ വകുപ്പുകൾ പ്രകാരമാണ് തരൂരിനെതിരെ കേസെടുത്തത്. എന്നാൽ, കുറ്റപത്രം തട്ടിപ്പാണെന്നായിരുന്നു തരൂരിന്‍റെ പ്രതികരണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.