- സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് മുന്നണികൾ. സർക്കാരിനെതിരെ ആരോപണങ്ങളുടെ കെട്ടഴിച്ച് പ്രതിപക്ഷ നേതാവ്. പര്യടനവുമായി ദേശീയ നേതാക്കള്‍.
- വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണത്തിൽ തുടർനടപടികളുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ. വിശദാംശങ്ങള്‍ ഇന്ന് ജില്ല കലക്‌ടർമാർ കൈമാറും. ഇരട്ട വോട്ടുകൾ പൂർണമായും നീക്കണമെന്ന നിലപാടിലുറച്ച് പ്രതിപക്ഷം.
- ഗുരുവായൂരിലെ ബിജെപി അനിശ്ചിതത്വത്തിൽ തീരുമാനം ഇന്ന്. ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർഥി ദിലീപ് നായര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ഡിഎസ്ജെപി നേതാക്കളുമായി ചര്‍ച്ച നടത്തി ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ.
- വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് മുതൽ വോട്ട് തേടി ധർമടത്ത്. നീതി നിഷേധിക്കപ്പെട്ടവരുടെ പ്രതീകമായാണ് മത്സരിക്കുന്നതെന്ന് പെൺകുട്ടികളുടെ അമ്മ.
- ഭൂപ്രശ്‌നങ്ങളുയർത്തി ഇടുക്കിയിൽ നാളെ യുഡിഎഫ് ഹർത്താൽ. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാമെന്ന ഉറപ്പ് പാലിച്ചില്ലെന്ന് യുഡിഎഫ്. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് എല്‍ഡിഎഫ്.
- സംസ്ഥാനത്തുനിന്നുള്ള രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു. തീരുമാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റേത്.
- രാജ്യത്തെ കൊവിഡ് ലോക്ക്ഡൗണിന് ഒരാണ്ട്. അടച്ചിടല്‍ നിലവിൽ വന്നത് 2020 മാർച്ച് 25ന്. നടപടി രാജ്യത്ത് ഫലപ്രദമായിരുന്നെന്ന് സമിതി റിപ്പോർട്ട്.
- പശ്ചിമ ബംഗാളിലും അസമിലും ആദ്യഘട്ട തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ പശ്ചിമ ബംഗാളിൽ. അവസാന വോട്ടും ഉറപ്പിക്കാൻ മുന്നണികൾ. ആദ്യഘട്ട വോട്ടെടുപ്പ് മറ്റന്നാൾ.
- രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. ലിറ്ററിന് കുറഞ്ഞത് 21 പൈസ. ഇന്ധന വില രാജ്യത്ത് കുറയുന്നത് തുടർച്ചയായ രണ്ടാം ദിനം.
- നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യൻ ഫുട്‌ബോൾ ടീം ഇന്ന് കളത്തില്‍. സൗഹൃദ മത്സരത്തിൽ ഒമാനെ നേരിടും. മത്സരം രാത്രി 7.15ന് ദുബായിലെ മക്തും ബിൻ റാഷിദ് സ്റ്റേഡിയത്തിൽ.
ഇന്നത്തെ പ്രധാന വാർത്തകൾ - ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ
ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ...
ഇന്നത്തെ പ്രധാന വാർത്തകൾ