ചെന്നൈ: സോഫ്റ്റ് വെയര്‍ തകരാറു മൂലം, എച്ച്.ഡി.എഫ്.സി ബാങ്കിന്‍റെ ചെന്നൈ ടി നഗര്‍ ശാഖയിലെ നൂറ് അക്കൗണ്ടുകളിലേക്ക് ഒറ്റ ദിവസം കൊണ്ട് എത്തിയത് കോടികള്‍. ബാങ്ക് അധികൃതര്‍ അറിയാതെ 13 കോടി വീതമാണ് ഇത്രയും അക്കൗണ്ടുകളിലെത്തിയത്. ഇതേതുടര്‍ന്ന്, ഇടപാടുകാരിൽ പലരും സംഭവം പൊലീസിനെയും ബാങ്ക് തട്ടിപ്പ് അന്വേഷിക്കുന്ന സംഘത്തെയും (Bank Fraud Unit) വിവരം അറിയിച്ചു.
ഇതോടെയാണ്, സംഭവം പുറത്തറിയുന്നത്. പ്രാഥമിക നടപടിയുടെ ഭാഗമായി പണമെത്തിയ അക്കൗണ്ടുകള്‍ അധികൃതർ താത്‌ക്കാലികമായി മരവിപ്പിച്ചു. വിഷയത്തിൽ അന്വേഷണം ആരംഭിച്ചു. ബാങ്ക് സെർവർ ഹാക്ക് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണോ പണം അക്കൗണ്ടുകളിലേക്ക് എത്തിയതെന്ന് അധികൃതര്‍ പരിശോധിക്കും.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും എച്ച്.ഡി.എഫ്.സി അധികൃതർ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.