അലഹബാദ്: പ്രായപൂര്‍ത്തിയാകാത്ത ഭര്‍ത്താവിനെ ഭാര്യയുടെ സംരക്ഷണയില്‍ വിടാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. 16 വയസ് മാത്രമുള്ള മകനെ വിട്ടുകിട്ടണണമെന്നാവശ്യപ്പെട്ട് അമ്മ നല്കിയ ഹര്‍ജിയിലാണ് നടപടി.
തങ്ങള്‍ക്ക് ഒരു കുഞ്ഞുണ്ടെന്നും ഭര്‍ത്താവിനെ വീട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നുമായിരുന്നു ഭാര്യയുടെ വാദം. എന്നാല്‍ ഈ വിവാഹം അസാധുവാണെന്നും ഭാര്യയുടെ കസ്റ്റഡിയില്‍ പ്രായപൂര്‍ത്തിയാവാത്ത ഭര്‍ത്താവിനെ വിട്ടുകൊടുക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ഭാര്യയാണെന്ന കാരണത്താൽ കൗമാരക്കാരനായ ഭർത്താവിനെ വിട്ടുകൊടുത്താൽ അത് പ്രായപൂര്‍ത്തിയാകാത്ത ഒരാളെ ഒന്നിച്ചുകഴിയാൻ അനുവദിക്കുന്നതിന് തുല്യമാകുമെന്നും കോടതി നിരീക്ഷിച്ചു.
ALSO READ: വൈക്കത്ത് ദമ്പതികൾ മരിച്ച നിലയിൽ
മകനെ അനധികൃതമായി പിടിച്ചുവെച്ചിരിക്കുകയാണെന്നാണ് അമ്മയുടെ ഹര്‍ജിയിലുള്ളത് . എന്നാല്‍ ഇതില്‍ കഴമ്പില്ലെന്ന് കോടതി വ്യക്തമാക്കി. അമ്മയ്ക്കൊപ്പം പോകാൻ താല്പര്യമില്ലെന്ന് പറഞ്ഞ കൗമാരക്കാരനെ സംരക്ഷിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. 2022 ഫെബ്രുവരി നാലിന് ശേഷം പതിനാറുകാരന് തനിക്ക് ഇഷ്ടമുള്ള ആളിനൊപ്പം താമസിക്കാമെന്നും കോടതി അറിയിച്ചു.