ഹാവേരി: ഹാവേരിയിലെ കൂട്ടമാനഭംഗ കേസിൽ രണ്ട് പ്രതികളെ കൂടി അറസ്‌റ്റ് ചെയ്‌ത് പൊലീസ് (Haveri Gang Rape Case). സാദിഖ് അഗസിമാനി (29), ഷോയിബ് (19) എന്നിവരാണ് പിടിയിലായത്. കേസിൽ നേരത്തെ 5 പേരെ പൊലീസ് പിടികൂടിയിരുന്നു. ഇതോടെ അറസ്‌റ്റിലാവരുടെ എണ്ണം ഏഴായി. ഒരു പ്രതി അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യം വീണ്ടെടുത്താൽ ഉടൻ ഇയാളെ അറസ്‌റ്റ് ചെയ്യുമെന്ന് എസ് പി അൻഷുകുമാർ അറിയിച്ചു.
ഹവേരി ജില്ലയിലെ ഹനഗൽ താലൂക്കിൽ ജനുവരി 8 നാണ് സംഭവം. ഹോട്ടലിൽ മുറിയെടുത്ത ദമ്പതികളാണ് ആക്രമണത്തിനിരയായത്. ഒരു സംഘം ആളുകൾ ഇവരുടെ റൂമിലേക്ക് അതിക്രമിച്ച് കയറി ആക്രമിക്കുകയും ലൈംഗീകമായി പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന യുവതിയുടെ പരാതിയിൽ പൊലീസ് കൂട്ടബലാത്സംഗത്തിന് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
'വ്യാഴാഴ്‌ച മജിസ്‌ട്രേറ്റിന് മുന്നിൽ യുവതി മൊഴി രേഖപ്പെടുത്തി. ഏഴ് പേർ തന്നെ പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്‌തുവെന്നാണ് ഇരയുടെ മൊഴി. ഇത് കണക്കിലെടുത്ത് നിലവിലെ എഫ് ഐ ആറിൽ സെക്ഷൻ 376 ഡി കൂടി കൂടിചേർത്തുവെന്ന്' പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഹോട്ടൽ മുറിക്കുള്ളിൽ നടന്ന സംഭവത്തിന്‍റെ മുഴുവൻ ദൃശ്യങ്ങളും പ്രതികൾ ചിത്രീകരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്‌തു. തുടർന്ന് വീഡിയോ വൈറലാവുകയും ചെയ്‌തുവെന്ന് പൊലീസ് അറിയിച്ചു.
ആറ് പുരുഷന്മാർ ഹോട്ടൽ മുറിയുടെ വാതിലിൽ മുട്ടുന്നത് ഒരു വിഡിയോയിൽ വ്യക്തമാണ്. വാതിൽ തുറന്ന ശേഷം അകത്തു പ്രവേശിച്ച പ്രതികൾ സ്ത്രീയുടെ അടുത്തേക്ക് പോകുന്നതും അസഭ്യം പറയുകയും ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടെ യുവതി മുഖം മറയ്ക്കാൻ ശ്രമിച്ചുവെങ്കിലും അത് തടഞ്ഞ പ്രതികൾ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
കൂട്ടബലാത്സംഗ കേസിൽ കാമുകനും കൂട്ടാളികളും അറസ്റ്റില്‍ - ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് വീട്ടുജോലിക്കെത്തിയ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 11 പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ കാമുകനും അയാളുടെ കൂട്ടാളികളുമാണ് പിടിയിലായത്. വിശാഖപട്ടണത്ത് താമസിക്കുന്ന ഒഡിഷ സ്വദേശിയായ 17 കാരിയാണ് ബലാത്സംഗത്തിന് ഇരയായത്. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി ആത്മഹത്യാശ്രമം നടത്തിയിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്‌പദമായ സംഭവം. വിശാഖപട്ടണത്തെ വീട്ടില്‍ ജോലിക്കെത്തിയ പെണ്‍കുട്ടിയുമായി കേസിലെ ഒന്നാം പ്രതി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നാലെ പ്രണയത്തിലാകുകയും ആയിരുന്നു. ഇതിനിടെ യുവാവ് പെണ്‍കുട്ടിയെ ജോലി സ്ഥലത്ത് നിന്നും കൂട്ടികൊണ്ടുപോയി.
ഡിസംബര്‍ 18നാണ് ഇയാള്‍ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയത്. ഇതിന് പിന്നാലെ വിശാഖപട്ടണത്തുള്ള ഒരു ലോഡ്‌ജില്‍ പെണ്‍കുട്ടിയെ താമസിപ്പിച്ചു. രണ്ട് ദിവസം പെണ്‍കുട്ടിയെ ലോഡ്‌ജില്‍ താമസിപ്പിച്ച ഇയാള്‍ പീഡനത്തിനിരയാക്കുകയും കൂട്ടാളികളെ ലോഡ്‌ജിലേക്ക് വിളിച്ച് വരുത്തുകയുമായിരുന്നു. ലോഡ്‌ജിലെത്തിയ ഇയാളുടെ കൂട്ടാളികളും പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി.
സംഭവത്തിന് പിന്നാലെ ലോഡ്‌ജില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി ഒഡിഷയിലെ കലഹണ്ടിയിലേക്ക് രക്ഷപ്പെട്ടു. ഇതിനിടെ വിശാഖപട്ടണം കാഞ്ചരപാലത്ത് താമസിക്കുന്ന പെണ്‍കുട്ടിയുടെ കുടുംബം മകളെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ ഒഡിഷയില്‍ നിന്നും പൊലീസ് കണ്ടെത്തി വിശാഖപട്ടണത്തെ വീട്ടിലെത്തിച്ചു.
എന്നാല്‍ വീട്ടിലെത്തിയ കുട്ടി ബലാത്സംഗ വിവരം അറിയിച്ചില്ല. ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് (ഡിസംബര്‍ 31) പെണ്‍കുട്ടി പീഡന വിവരം കുടുംബത്തെ അറിയിച്ചത്. വിവരം അറിഞ്ഞ കുടുംബം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാമുകന്‍ അടക്കം 11 പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്‌തത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.
Also Read: വാരണാസി ഐഐടി കൂട്ടബലാത്സംഗക്കേസ് : പ്രതികൾ പതിവായി ക്യാമ്പസ് സന്ദർശിച്ചിരുന്നെന്ന് അന്വേഷണ സംഘം