ലക്‌നൗ : ഹത്രാസ് കൂട്ടബലാത്സംഗ കേസിൽ പ്രത്യേക കോടതിയുടെ വിചാരണ സ്റ്റേ ചെയ്യണം, മറ്റെവിടേക്കെങ്കിലും മാറ്റണം എന്നീ ആവശ്യങ്ങള്‍ തള്ളി അലഹബാദ് ഹൈക്കോടതി.
ഹൈക്കോടതിയുടെ ലക്‌നൗ ബഞ്ചാണ് ആവശ്യം നിരസിച്ചത്. നിലവിൽ പ്രത്യേക കോടതിയിൽ വിചാരണയിലിരിക്കുന്ന കേസ് മറ്റെവിടേക്കെങ്കിലും മാറ്റുന്നതിനോ സ്റ്റേ ചെയ്യുന്നതിനോ തക്ക കാരണങ്ങൾ കാണുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ALSO READ: മാതൃഭാഷകളെ പരിപോഷിപ്പിക്കണമെന്ന് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു
2020 സെപ്റ്റംബറിലെ സംഭവത്തില്‍, ജസ്റ്റിസ് രാജൻ റോയ്, ജസ്റ്റിസ് ജസ്പ്രീത് സിങ് എന്നിവരടങ്ങിയ ബഞ്ച് സ്വമേധയാ രജിസ്റ്റർ ചെയ്ത പൊതുതാൽപര്യ ഹർജിയിലാണ് ഉത്തരവ്.
വിചാരണ മറ്റൊരിടത്തേക്ക് മാറ്റാൻ അന്വേഷണ ഏജൻസി തയ്യാറാണെന്ന് സിബിഐ അഭിഭാഷകൻ അനുരാഗ് സിങ് നേരത്തേ കോടതിയില്‍ അറിയിച്ചിരുന്നു.