ETV Bharat / bharat

കർഷകർക്കെതിരെ വിവാദ പരാമർശവുമായി ഹരിയാന വിദ്യാഭ്യാസ മന്ത്രി - ഹരിയാന വിദ്യാഭ്യാസ മന്ത്രി

കർഷകർ മദ്യപിക്കാനായി പണം പാഴാക്കുന്നവരാണെന്നും അവർക്ക് സർക്കാരിന്‍റെ ധനസഹായം ആവശ്യമില്ലെന്നും ഗുജ്ജാർ.

Haryana Minister  Bharatiya Janata Party  Haryana Education Minister  Kanwar Pal Gujjar  controversial remarks on farmers  Yamunanagar  ഹരിയാന വിദ്യാഭ്യാസ മന്ത്രി  കൻവർ പാൽ ഗുജ്ജാർ
കർഷകർക്കെതിരെ വിവാദ പരാമർശവുമായി ഹരിയാന വിദ്യാഭ്യാസ മന്ത്രി
author img

By

Published : Apr 11, 2021, 10:59 PM IST

ചണ്ഡീഗഡ്: കർഷകർക്കെതിരെ വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും ഹരിയാന വിദ്യഭ്യാസ മന്ത്രിയുമായ കൻവർ പാൽ ഗുജ്ജാർ. കർഷകർ മദ്യപിക്കാനായി പണം പാഴാക്കുന്നവരാണെന്നും അവർക്ക് സർക്കാരിന്‍റെ ധനസഹായം ആവശ്യമില്ലെന്നുമാണ് ഗുജ്ജാർ പറഞ്ഞത്.

"കർഷകർ സർക്കാരിൽ നിന്നും ലഭിക്കുന്ന ധനസഹായം വേണ്ടെന്ന് പറഞ്ഞിരുന്നു,അവർക്കത് ആവശ്യമില്ല, കാരണം അവർ സാധാരണയായി മദ്യപിക്കാനായി പണം പാഴാക്കുന്നവരാണ്", കൻവർ പാൽ ഗുജ്ജാർ പറഞ്ഞു. യമുനാനഗറിൽ ബി ആർ അംബേദ്കറുടെ 130-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് മന്ത്രിയുടെ ഈ പരാമർശം. താൻ നടത്തിയ പരാമർശം തീർച്ചയായും സമൂഹ്യമാധ്യമങ്ങളിൽ വൈറലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രക്ഷോഭം നടത്തുന്ന കർഷകരോട് കാർഷിക നിയമത്തിന്റെ പോരായ്മകൾ ചൂണ്ടിക്കാണിക്കുവാൻ താൻ പറയുന്നു. കാർഷിക നിയമങ്ങളെക്കുറിച്ചും അവയുടെ നേട്ടങ്ങളെക്കുറിച്ചും ആരുമായും ചർച്ച ചെയ്യാൻ താൻ തയ്യാറാണെന്നും കൻവർ പാൽ ഗുജ്ജാർ പറയുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.