ചണ്ഡിഗഡ്: കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ ജൂൺ ഏഴ് വരെ നീട്ടിയതായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖത്തർ അറിയിച്ചു. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ 15 വരെ അടച്ചിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് കടകൾ രാവിലെ ഒൻപത് മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ പ്രവർത്തിക്കാൻ അനുവദിക്കും. അതേസമയം രാത്രി കർഫ്യൂ രാത്രി പത്ത് മുതൽ പുലർച്ചെ അഞ്ച് വരെ തുടരും.
ആരോഗ്യമന്ത്രാലയം നൽകുന്ന കണക്കനുസരിച്ച് ഹരിയാനയിൽ 1868 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 7,53,937 ആയി. ആകെ സജീവ കേസുകളുടെ എണ്ണം 23094 ആണ്, 722711 പേർ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു. സംസ്ഥാനത്ത് മരണസംഖ്യ 8132 ആയി ഉയർന്നതായും മന്ത്രാലയം അറിയിച്ചു.
Also Read: ഡൽഹിയിലും ഉത്തർപ്രദേശിലും ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് ഐഎംഡി