ചണ്ഡീഗഢ് : ഓസ്‌ട്രേലിയയിൽ ജയിലിലായ യുവാവിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയവുമായി ഹരിയാന മുഖ്യമന്ത്രി സംസാരിച്ചു. കേസിൽ ഇടപെടൽ നടത്തണമെന്ന് വിദേശകാര്യമന്ത്രി ജയ്‌ശങ്കറിനോട് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ആവശ്യപ്പെട്ടു.
ALSO READ: കണ്ണൂരില്‍ യുവാവിനെ ആക്രമിച്ച് 8 ലക്ഷം കവര്‍ന്നു
ഖാലിസ്ഥാൻ അനുകൂലികളായവർക്കെതിരെ വിദ്വേഷ പരാമർശങ്ങളെ തുടർന്നാണ് 24കാരനായ വിശാൽ ജൂദിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. അതേ സമയം വിശാൽ ജൂദിനെ അനുകൂലിച്ച് നിരവധി പേർ രംഗത്തെത്തി. രാജ്യദ്രോഹം ഉൾപ്പടെ തെറ്റായ ആരോപണങ്ങളാണ് വിശാലിനെതിരെ ഉള്ളതെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു.