നുഹ്(ഹരിയാന): ഹരിയാനയിലെ നുഹ് ജില്ലയിൽ വെടിമരുന്ന് നിർമാണ ഫാക്‌ടറിയിലുണ്ടായ സ്‌ഫോടനത്തിൽ 12 പേർക്ക് പരിക്ക്. തിങ്കളാഴ്‌ച (ഏപ്രിൽ 18) ജില്ലയിലെ ഷാ ചൗഖ ഗ്രാമത്തിലെ സ്‌ഫോടകവസ്‌തുക്കൾ നിർമിക്കുന്ന ഫാക്‌ടറിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപച്രിയിൽ പ്രവേശിപ്പിച്ചു.
ഗ്രാമത്തിലെ വനമേഖലയിലാണ് ഫാക്‌ടറി സ്ഥിതി ചെയ്യുന്നത്. സ്‌ഫോടനമുണ്ടായതോടെ നാട്ടുകാർ ചേർന്ന് തീയണയ്‌ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അഗ്നിശമന സേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.