ETV Bharat / bharat

വാക്സിനേഷന്‍ : ആരോഗ്യമന്ത്രിമാരുമായി ഹര്‍ഷ് വര്‍ധന്‍ ഇന്ന് ആശയവിനിമയം നടത്തും

ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ്, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായാണ് കൂടിക്കാഴ്ച.

കൊവിഡ് വാക്‌സിനേഷൻ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർധൻ കൊവിഡ് വാക്‌സിൻ വിതരണം Harsh Vardhan COVID-19 vaccination meeting with the health ministers
കൊവിഡ് വാക്‌സിനേഷൻ; വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് യോഗം ചേരും
author img

By

Published : May 12, 2021, 2:02 PM IST

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർധൻ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി ഇന്ന് ആശയവിനിമയം നടത്തും. സംസ്ഥാനങ്ങളിലെ കൊവിഡ് വാക്‌സിൻ വിതരണം സംബന്ധിച്ചാണ് ചർച്ച. ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ്, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായിട്ടാണ് കൂടിക്കാഴ്ച നടത്തുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

Also Read: ഇന്ന് രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് മരണ നിരക്ക്

രാജ്യത്ത് കൊവിഡ് കേസുകൾ വധിച്ചുകൊണ്ടിരിക്കെ മഹാരാഷ്ട്ര, ഡൽഹി ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ വാക്‌സിൻ ഡോസുകളുടെ കുറവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാമത്തെ ഡോസിന് മുൻ‌ഗണന നൽകണമെന്നും കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന വാക്‌സിന്‍റെ 70 ശതമാനമെങ്കിലും ഇതിനായി മാറ്റിവയ്‌ക്കണമെന്നും ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. വാക്സിൻ പാഴാക്കുന്നത് കുറയ്‌ക്കാനും വാക്‌സിനേഷന്‍റെ പ്രാധാന്യത്തെപ്പറ്റി ക്യാംപയിന്‍ നടത്താനും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.