ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പാര്‍ട്ടിയില്‍ നിന്ന് തനിക്ക് പിന്തുണ കിട്ടുന്നില്ലന്ന് തുറന്നടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്. തല്‍സ്ഥിതി തുടരുകയാണെങ്കില്‍ ഉത്തരാഖണ്ഡിലെ മുഖ്യ തെരഞ്ഞെടുപ്പ് ചുമതല ഒഴിയാൻ ആഗ്രഹിക്കുന്നതായും ഹരീഷ് റാവത്ത് പറഞ്ഞു.
സംസ്ഥാനത്ത് കോണ്‍ഗ്രസ് വിജയത്തിനായി താൻ പരമാവധി പരിശ്രമിക്കുകയാണ്. എന്നാല്‍ സഹായ ഹസ്തം നീട്ടേണ്ട പാര്‍ട്ടി, മുഖം തിരിഞ്ഞുനില്‍ക്കുന്നു. ഒപ്പം നില്‍ക്കേണ്ട ആളുകള്‍ തന്‍റെ കൈ,കാലുകള്‍ കെട്ടിയിടുകയാണെന്നും ഹരീഷ് റാവത്ത് കുറ്റപ്പെടുത്തി.
ALSO READ 'വാക്‌സിനുകൾക്ക് വകഭേദം ചെറുക്കാൻ കഴിയും'; പ്രതിരോധ കുത്തിവപ്പ് ഉറപ്പാക്കണമെന്ന് സുനീല ഗാർഗ്
ഒരുപാട് കാലമായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ്. ഇപ്പോള്‍ വിശ്രമിക്കാൻ സമയമായെന്ന് ഉള്ളില്‍ നിന്ന് ആരോ മന്ത്രിക്കുന്നതായും ഹരീഷ് റാവത്ത് പറഞ്ഞു.അടുത്ത വർഷം ആദ്യമാണ് ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ്.
പ്രചാരണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ സംസ്ഥാനത്ത് കല്ലുകടി തുടങ്ങിയത് തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കുന്നതാണ്.