ETV Bharat / bharat

ഹരിദ്വാറിൽ ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കുനേരെയുണ്ടായ കല്ലേറ് : 13 പേർ അറസ്റ്റിൽ - ഹനുമാൻ ജയന്തി ഘോഷയാത്ര കല്ലേറ് ആക്രമണം

പ്രദേശത്തെ സ്ഥിതിഗതികൾ നിലവിൽ സമാധാനപരമാണെന്നും ആവശ്യത്തിന് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ്

Haridwar violence hanuman jayanthi procession  violence during religious procession in bhagwanpur  ഹനുമാൻ ജയന്തി ഘോഷയാത്ര കല്ലേറ് ആക്രമണം  ഹനുമാൻ ജയന്തി ഘോഷയാത്ര
ഹരിദ്വാറിൽ ഹനുമാൻ ജയന്തി ഘോഷയാത്രക്ക് നേരെ കല്ലേറ്; 13 പേർ അറസ്റ്റിൽ
author img

By

Published : Apr 18, 2022, 4:20 PM IST

ഹരിദ്വാർ (ഉത്തരാഖണ്ഡ്) : ഹരിദ്വാറിലെ ഭഗവാൻപൂരിൽ ശനിയാഴ്‌ച ഹനുമാൻ ജയന്തി ആഘോഷത്തിന്‍റെ ഭാഗമായി നടന്ന ഘോഷയാത്രയ്ക്കുനേരെ കല്ലേേറുണ്ടായ സംഭവത്തില്‍ 13 പേർ അറസ്റ്റിലായതായി പൊലീസ്. പ്രദേശത്തെ സ്ഥിതിഗതികൾ നിലവിൽ സമാധാനപരമാണെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് യോഗേന്ദ്ര സിങ് പറഞ്ഞു.

ആവശ്യത്തിന് സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും ജനങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്‌ച രാത്രി ഘോഷയാത്രയിലേക്ക് അക്രമികൾ കല്ലെറിയുകയായിരുന്നു. ഇതേ തുടര്‍ന്ന് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് യോഗേന്ദ്ര സിങ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.