ETV Bharat / bharat

വാലിബനെ കണ്ട് വാ പൊളിച്ച് പോയെന്ന് ഹരീഷ് പേരടി; 'ഐ ലൗവ് യു എന്ന് പറ'...വന്ദനത്തിലെ ചിരിയുമായി മോഹന്‍ലാല്‍ - Malaikottai Vaaliban Release

Hareesh Peradi about Mohanlal കാലവും ദൈവവും മോഹന്‍ലാല്‍ എന്ന മനുഷ്യനെ ഏൽപ്പിക്കുന്ന ദൗത്യങ്ങൾ ഒരു നടൻ എന്ന നിലയിൽ വലിയ പ്രചോദനമാണ് തന്നിൽ ഉണ്ടാക്കിയതെന്ന് ഹരീഷ് പേരടി.

Hareesh Peradi about Mohanlal  വാലിബനെ കണ്ട് വാ പൊളിച്ച് പോയെന്ന് ഹരീഷ് പേരടി  ഐ ലൗ യൂന്ന് പറയാന്‍ മോഹന്‍ലാല്‍  Hareesh Peradi  Mohanlal  Malaikottai Vaaliban  മോഹന്‍ലാല്‍  ഹരീഷ് പേരടി  മലൈക്കോട്ടെ വാലിബന്‍  Malaikottai Vaaliban Release  Mohanlal look in Malaikottai Vaaliban
Hareesh Peradi about Mohanlal s Malaikottai Vaaliban look
author img

By ETV Bharat Kerala Team

Published : Nov 9, 2023, 11:22 AM IST

മോഹന്‍ലാല്‍ (Mohanlal) ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മലൈക്കോട്ടെ വാലിബന്‍' (Malaikottai Vaaliban). ലിജോ ജോസ് പെല്ലിശ്ശേരിയുടെ (Lijo Jose Pellissery) സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്നു എന്നതും 'മലൈക്കോട്ടെ വാലിബനെ' കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു. ചിത്രീകരണം പൂര്‍ത്തിയായ ചിത്രം 2024 ജനുവരി 25നാണ് തിയേറ്ററുകളില്‍ എത്തുക (Malaikottai Vaaliban Release).

സിനിമയില്‍ പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തുന്നത് (Mohanlal look in Malaikottai Vaaliban). രാജസ്ഥാനിലായിരുന്നു സിനിമയുടെ പ്രധാന ലൊക്കോഷന്‍. 130 ദിവസത്തെ ചിത്രീകരണമായിരുന്നു സിനിമയ്‌ക്ക്. രാജസ്ഥാന്‍ കൂടാതെ ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലും ചിത്രീകരിച്ചു.

Also Read: മലൈകോട്ടൈ വാലിബന്‍ ജനുവരിയില്‍; ഡിഎന്‍എഫ്‌ടി പ്രകാശനം ചെയ്‌ത് മോഹന്‍ലാല്‍

വാലിബനില്‍ നടന്‍ ഹരീഷ് പേരടിയും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. രാജസ്ഥാനിലെ ചിത്രീകരണ വേളയിലെ രസകരമായ നിമിഷം പങ്കുവയ്‌ക്കുകയാണ് ഹരീഷ് പേരടി. മുമ്പൊരിക്കല്‍ ഹരീഷ് പേരടി (Hareesh Peradi) ഫേസ്‌ബുക്കില്‍ പങ്കുവച്ച കുറിപ്പ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. സിനിമയിലെ മോഹന്‍ലാലിന്‍റെ ലുക്ക് കണ്ട് വാ പൊളിച്ചു പോയെന്നാണ് ഹരീഷ് പേരടി പറയുന്നത് (Hareesh Peradi about Mohanlal s Malaikottai Vaaliban look).

'വാലിബന്‍റെ പൂജയ്‌ക്ക് ലാലേട്ടൻ രാജസ്ഥാനിൽ എത്തിയ ദിവസം ഞങ്ങൾ വിശേഷങ്ങൾ കൈമാറി പിരിഞ്ഞു... അതിന്‍റെ അടുത്ത ദിവസം രാജസ്ഥാനിലെ ഒരു കാളവണ്ടിയുടെ പിന്നിൽ മൂപ്പര് വാലിഭനായി കാലും തൂക്കിയിട്ട് ഇരിക്കുന്നുണ്ടായിരുന്നു... സത്യത്തിൽ തലയും താഴ്ത്തി എന്‍റെ കാഥാപാത്രത്തെ മാത്രം ചിന്തിച്ച് നടന്ന ഞാൻ ആദ്യം മൂപ്പരെ കണ്ടില്ല... തൊട്ടടുത്ത് എത്തി കുറച്ച് നേരം കഴിഞ്ഞ് തല പൊന്തിച്ചപ്പോഴാണ് ഞാൻ മൂപ്പരെ വാലിഭനായി ആദ്യം കാണുന്നത്...

Also Read: Malaikottai Vaaliban release മലൈക്കോട്ടൈ വാലിബന്‍ ക്രിസ്‌മസ് റിലീസ്? റിപ്പോര്‍ട്ടുകള്‍ പുറത്ത്

സ്ക്രിപ്റ്റ് മുഴുവൻ വായിച്ച് പഠിച്ച ഞാൻ വാ പൊളിച്ച് ഒരു സെക്കൻഡിന്‍റെ ഗ്യാപ്പ് ഇല്ലാതെ പറഞ്ഞു 'ലാലേട്ടാ ഇത് പൊളിച്ചു' എന്ന്.. (ഫസ്‌റ്റ്‌ലുക്ക് പോസ്‌റ്റർ കണ്ട എല്ലാ മനുഷ്യർക്കും ഉണ്ടായ വികാരം).. അപ്പോൾ മൂപ്പര് എന്നോട് 'ഐ ലൗവ് യു എന്ന് പറ' എന്ന് പറഞ്ഞതിന് ശേഷം ചിരിക്കുന്ന 'വന്ദനം' സിനിമയിലെ ആ ചിരി ചിരിച്ച് എന്നോട് ചോദിച്ചു.

'ഹരീഷ് സ്ക്രിപ്റ്റ് മുഴുവൻ വായിച്ചില്ലേ എന്ന്'. വായിച്ചു എന്ന് തലകുലുക്കി ശരീര ഭാഷയിലൂടെ പറഞ്ഞ ഞാൻ ഒറ്റയ്‌ക്ക് മാറി നിന്ന് എന്‍റെ മനസ്സിനോട് ഉറക്കെ പറഞ്ഞു. എന്‍റെ സ്വപ്‌നങ്ങളെ കൂടുതൽ ഭംഗി ആക്കുന്നവരെ ഞാൻ കൂടെ കൂട്ടും എന്ന്.... കാലവും ദൈവവും ഈ മനുഷ്യനെ ഏൽപ്പിക്കുന്ന ദൗത്യങ്ങൾ ഒരു നടൻ എന്ന നിലയിൽ വലിയ പ്രചോദനമാണ് എന്നിൽ ഉണ്ടാക്കിയത്.. എഴുതാത്ത എന്‍റെ ആത്മകഥയിലെ നിറമുള്ള ഏടുകൾ... ലാൽ സലാം ലാലേട്ടാ' -ഹരീഷ് പേരടി കുറിച്ചു.

Also Read: ലിജോ ജോസ് എന്താണെന്ന് നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്നതേ ഉള്ളൂ : മോഹന്‍ലാല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.