റാഞ്ചി: 2007ലെ ചിൽഖാരി കൂട്ടക്കൊലയിൽ ഉൾപ്പെട്ട ഹാർഡ്‌കോർ മാവോയിസ്‌റ്റ് കൊൽഹ യാദവ് പിടിയിലായതായി ജാർഗണ്ഡ് പൊലീസ്. തിങ്കളാഴ്‌ച ബിഹാറിൽ വച്ചാണ് കൊൽഹ യാദവ് പിടിയിലായത്.
ജാർഗണ്ഡിലെ ആദ്യ മുഖ്യമന്ത്രി ബാബുലാൽ മറാണ്ടിയുടെ മകൻ അനൂപ് ഉൾപ്പെടെ 20 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഗിരിദിഹ് ജില്ലയിലെ ചിൽഖാരി ഗ്രാമത്തിൽ സാംസ്‌കാരിക പരിപാടി കണ്ടു കൊണ്ടിരുന്ന ഗ്രാമവാസികൾക്ക് നേരെ മാവോയിസ്‌റ്റുകൾ വെടി വയ്‌ക്കുകയായിരുന്നു. കൊൽഹ യാദവിനെതിരെ ബിഹാറിലും ജാർഗണ്ഡിലുമായി 18ഓളം നക്‌സൽ കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളതായി പൊലീസ് അധികൃതർ അറിയിച്ചു.