ETV Bharat / bharat

Happy Birthday to Raha's Papa: റാഹയുടെ പപ്പയ്‌ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അമ്മയും സഹോദരിയും; ചിത്രങ്ങള്‍ വൈറല്‍ - രണ്‍ബീര്‍ കപൂറിന്‍റെ ജന്മദിനം

Ranbir Kapoor 41st birthday രണ്‍ബീര്‍ കപൂറിന്‍റെ ജന്മദിനത്തില്‍ താരത്തിന് പിറന്നാള്‍ ആശംസകളുമായി അമ്മ നീതു സീങ്ങും സഹോദരി റിദ്ദിമ സാഹ്‌നിയും.

Ranbir Kapoor birthday  ranbir kapoor  ranbir kapoor birthday  ranbir kapoor news  Neetu Singh Riddhima Sahni wish  Neetu Singh  Happy Birthday to Raha s Papa Ranbir Kapoor  Happy Birthday to Raha s Papa  റാഹയുടെ പപ്പയ്‌ക്ക് പിറന്നാള്‍ ആശംസകള്‍  രണ്‍ബീര്‍ കപൂറിന്‍റെ ജന്മദിനം  രൺബീർ
Happy Birthday to Raha s Papa
author img

By ETV Bharat Kerala Team

Published : Sep 28, 2023, 10:21 AM IST

ബോളിവുഡ് താരം രൺബീർ കപൂറിന്‍റെ 41-ാമത് ജന്മദിനമാണ് ഇന്ന് (Ranbir Kapoor Birthday). ഈ പിറന്നാള്‍ ദിനത്തില്‍ താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് സഹതാരങ്ങളും ആരാധകരും. ഇപ്പോഴിതാ രണ്‍ബീറിന്‍റെ ജന്മദിനത്തില്‍ മകന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന നടിയും രണ്‍ബീറിന്‍റെ അമ്മയുമായ നീതു സിങ്ങും (Veteran Actor Neetu Singh), ഫാഷന്‍ ഡിസൈനറും സഹോദരിയുമായ റിദ്ദിമ സാഹ്‌നിയും (Fashion Designer Riddhima Sahni).

പിറന്നാള്‍ ആശംസകള്‍ക്കൊപ്പം രൺബീറിന്‍റെ ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ഏതാനും ചിത്രങ്ങളും നീതു സിങ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. രണ്ട് ചിത്രങ്ങള്‍ നീതു സിങ് പങ്കുവച്ചപ്പോള്‍ റിദ്ദിമ സാഹ്‌നി, രണ്‍ബീറിന്‍റെ ത്രോബാക്ക് ചിത്രങ്ങൾ അടങ്ങുന്ന മനോഹരമായൊരു വീഡിയോ പങ്കിട്ടു. ഒപ്പം കേക്ക് മുറിക്കൽ ആഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങളും പങ്കിട്ടു.

Ranbir Kapoor birthday  ranbir kapoor  ranbir kapoor birthday  ranbir kapoor news  Neetu Singh Riddhima Sahni wish  Neetu Singh  Happy Birthday to Raha s Papa Ranbir Kapoor  Happy Birthday to Raha s Papa  റാഹയുടെ പപ്പയ്‌ക്ക് പിറന്നാള്‍ ആശംസകള്‍  രണ്‍ബീര്‍ കപൂറിന്‍റെ ജന്മദിനം  രൺബീർ
റാഹയുടെ പപ്പയ്‌ക്ക് പിറന്നാള്‍ ആശംസകള്‍

ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ അര്‍ധരാത്രിയോട് കൂടിയാണ് നീതു സിങ് തന്‍റെ മകന്‍റെ പിറന്നാള്‍ ആഘോഷ പോസ്‌റ്റുകള്‍ പങ്കുവച്ചത്. ചുവന്ന റോസാപ്പൂക്കളുടെ ഇതളുകളാല്‍ മനോഹരമായി അലങ്കരിച്ച ഒരു മേശയില്‍ രണ്ട് പിറന്നാള്‍ കേക്കുകള്‍ ആണ് നീതു സിങ് പങ്കുവച്ച ചിത്രത്തില്‍ കാണാനാവുക. ഒരു കേക്കില്‍ 'റാഹയുടെ പപ്പയ്‌ക്ക് ഹാപ്പി ബെര്‍ത്ത്‌ഡേ' എന്നെഴുതിയിട്ടുണ്ട്. കേക്കിന് സമീപത്തായി ആലിയയുടെയും രണ്‍ബീറിന്‍റെയും മനോഹരമായൊരു വിവാഹ ഫോട്ടോ ഫ്രെയിമും കാണാം.

Also Read: 'സ്റ്റൈലന്‍' ചിരിയുമായി രൺബീറും രശ്‌മികയും; അനിമല്‍ സെറ്റിലെ വൈറല്‍ ചിത്രം പുറത്ത്

'എനിക്ക് ഏറ്റവും പ്രത്യേകതയുള്ള ജന്മദിനാഘോഷം' -എന്നാണ് പോസ്‌റ്റ് പങ്കുവച്ച് കൊണ്ട് നീതു സിങ് കുറിച്ചിരിക്കുന്നത്. രണ്‍ബീറിന്‍റെ മറ്റൊരു ഫോട്ടോയ്‌ക്ക്, 'ജന്മദിനാശംസകള്‍, ഈ പ്രത്യേക മനുഷ്യനോട് നന്ദി.' -എന്നാണ് കുറിച്ചിരിക്കുന്നത്. ഒപ്പം ഒരു ചുവന്ന ഹാര്‍ട്ട് ഇമോജിയും നീതു പങ്കുവച്ചു.

രൺബീർ കപൂറിന്‍റെ 41-ാമത് ജന്മദിനം

രണ്‍ബീറിനൊപ്പമുള്ള നിരവധി നിമിഷങ്ങളാണ് സഹോദരി റിദ്ദിമ തന്‍റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ചിരിക്കുന്നത്. ഒപ്പം രണ്‍ബീറിന്‍റെ വിവാഹത്തില്‍ നിന്നുള്ള ഏതാനും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. 'വളരെ സന്തോഷകരമായ ജന്മദിനം റാന്‍സ്‌! നിന്‍റെ ജീവിതത്തിലെ ഈ പ്രത്യേക ദിവസം മനോഹരവും സന്തോഷവും സ്നേഹവും ചിരിയും നിറഞ്ഞതായിരിക്കട്ടെ. നിന്നെ എല്ലായ്‌പ്പോഴും ഞാന്‍ ശല്യം ചെയ്യുമെന്ന് വാക്ക് നല്‍കുന്നു' -ഇപ്രകാരമാണ് റിദ്ദിമ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചത്. റിയല്‍ ലൈഫ് ടു മാന്‍ ആന്‍ഡ് ജെറി, ബ്രദര്‍ സിസ്‌റ്റര്‍ ലൗ എന്നീ ഹാഷ്‌ടാഗുകളും റിദ്ദിമ പങ്കുവച്ചിട്ടുണ്ട്.

രണ്‍ബീറിന്‍റെ ത്രോബാക്ക് ചിത്രങ്ങളുമായി സഹോദരി

അതേസമയം 'അനിമല്‍' (Animal) ആണ് രണ്‍ബീറിന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ പ്രോജക്‌ട്. രണ്‍ബീറിന്‍റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് നിര്‍മാതാക്കള്‍ ഇന്ന് (സെപ്‌റ്റംബര്‍ 28) 'അനിമല്‍' ടീസര്‍ (Animal Teaser) പുറത്തുവിടും. സന്ദീപ് വംഗ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനില്‍ കപൂര്‍, ബോബി ഡിയോള്‍, ത്രിപ്‌തി ദിമ്രി എന്നിവരും സുപ്രധാന വേഷങ്ങളിള്‍ എത്തുന്നുണ്ട്. രശ്‌മിക മന്ദാന ആണ് ചിത്രത്തില്‍ രണ്‍ബീറിന്‍റെ നായികയായി എത്തുന്നത്.

Also Read: Ranbir Kapoor Starring Animal Teaser: രണ്‍ബീറിന്‍റെ ജന്മദിനത്തില്‍ അനിമല്‍ ടീസര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.