ETV Bharat / bharat

സ്ത്രീ ശാക്തീകരണ മാതൃകയായി ഹംപി വനിത പോസ്റ്റ്ഓഫിസ്

ജീവനക്കാരെല്ലാം വനിതകൾ മാത്രം

Hampi Women Post Office is a Model for Women Empowerment  Women Empowerment  Hampi Women Post Office  സ്ത്രീ ശാക്തീകരണ മാതൃകയായി ഹംപി വനിത പോസ്റ്റ്ഓഫിസ്  സ്ത്രീ ശാക്തീകരണം  ഹംപി വനിത പോസ്റ്റ്ഓഫിസ്  വനിത ജീവനക്കാര്‍
സ്ത്രീ ശാക്തീകരണ മാതൃകയായി ഹംപി വനിത പോസ്റ്റ്ഓഫിസ്
author img

By

Published : May 21, 2021, 5:26 AM IST

ബെംഗളുരു: വനിത ജീവനക്കാര്‍ മാത്രം നടത്തുന്ന പോസ്റ്റ്ഓഫിസ്. പോസ്റ്റ് മാനേജര്‍, അസിസ്റ്റന്‍റ് പോസ്റ്റ് മാനേജര്‍, പോസ്റ്റ് വുമണ്‍ എന്നിങ്ങനെ എല്ലാ ജീവനക്കാരും വനിതകൾ. പോസ്റ്റ്ഓഫിസിന്‍റെ അധികാര പരിധിയിൽ പോസ്റ്റുമാനില്ല, പോസ്റ്റ് വുമണുമാർ മാത്രം. അങ്ങനെ മൊത്തത്തിൽ സ്ത്രീ ശാക്തീകരണമാണ് ഹംപി വനിത പോസ്റ്റ്ഓഫിസിൽ.

സ്ത്രീ ശാക്തീകരണ മാതൃകയായി ഹംപി വനിത പോസ്റ്റ്ഓഫിസ്

എന്നാൽ ഇവിടെ കഴിയുന്നില്ല ഹംപി വനിത പോസ്റ്റ്ഓഫിസിന്‍റെ പ്രത്യേകതകൾ. സാധാരണയായി ദൈനംദിന ജീവിതത്തിലെ ചെലവുകള്‍ക്ക് ശേഷം ബാക്കി വരുന്ന തുക സമ്പാദിച്ചു വെക്കുന്ന ശീലം ഗ്രാമീണ സ്ത്രീകള്‍ക്കിടയിലുണ്ട്. എന്നാല്‍ ബാങ്കുകളിലോ പോസ്റ്റ്ഓഫിസുകളിലോ എങ്ങനെ ഈ പണം നിക്ഷേപിക്കണമെന്ന് അവര്‍ക്കറിയില്ല. എന്നാൽ വിവിധ പദ്ധതികള്‍ക്ക് കീഴില്‍ പണം എങ്ങനെ സമ്പാദിക്കാമെന്ന് നാട്ടിലെ സ്ത്രീകള്‍ക്ക് പറഞ്ഞു കൊടുക്കുകയും പോസ്റ്റ്ഓഫിസില്‍ തന്നെയുള്ള സമ്പാദ്യ പദ്ധതിയില്‍ പണം നിക്ഷേപിക്കുവാന്‍ പ്രോത്സാഹിപ്പിക്കുകയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട് പോസ്റ്റ്ഓഫിസിലെ വനിത ജീവനക്കാര്‍.

അവരുടെ ശ്രമം ഫലം കാണുന്നുമുണ്ട്. വീട്ടു ജോലികള്‍ കഴിഞ്ഞാല്‍ തങ്ങളുടെ സംരംഭക കഴിവുകള്‍ കണ്ടെത്തി വികസിപ്പിക്കുവാനും പതിവ് ചെലവുകള്‍ക്ക് ശേഷം ബാക്കി വരുന്ന തുക എങ്ങനെ സമ്പാദിച്ചു വെക്കാമെന്നുമൊക്കെ മനസിലാക്കി വരികയാണ് ഹംപിയിലെ സ്ത്രീകൾ. ഹംപിയിലെ സ്ത്രീകളുടെ ശാക്തീകരണത്തിന് ഒരേയൊരു കാരണം ഈ പോസ്റ്റ്ഓഫിസിലെ വനിത ജീവനക്കാര്‍ തന്നെയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.