ETV Bharat / bharat

Gyanvapi Mosque survey ഗ്യാൻവാപി സർവേ; പരിശോധന പൂർത്തിയാക്കാൻ എട്ട് ആഴ്‌ച കൂടി അധിക സമയം വേണമെന്ന് എഎസ്‌ഐ

ASI seeks Eight more weeks time for Gyanvapi Mosque survey സർവേ പൂർത്തിയാക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് (എഎസ്‌ഐ) കോടതി നൽകിയ നാലാഴ്‌ച സമയം ഇന്ന് അവസാനിച്ചിരുന്നു.

ഗ്യാൻവാപി പള്ളി  Gyanvapi Mosque survey  ഗ്യാൻവാപി പള്ളി സർവേ  ASI  എഎസ്‌ഐ  ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ  ASI seeks more time for Gyanvapi Mosque survey  അമിത് ശ്രീവാസ്‌തവ  കാശി വിശ്വനാഥ ക്ഷേത്രം  Archaeological Survey of India
Gyanvapi Mosque survey
author img

By ETV Bharat Kerala Team

Published : Sep 2, 2023, 8:56 PM IST

വാരാണസി : ഉത്തർ പ്രദേശിലെ വാരാണസിയിലെ ഗ്യാൻവാപി പള്ളിയുടെ സർവേയ്ക്ക് എട്ടാഴ്‌ച കൂടി അധിക സമയം വേണമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ). സർവേ പൂർത്തിയാക്കാൻ എഎസ്‌ഐക്ക് കോടതി നൽകിയ നാലാഴ്‌ച സമയം ഇന്ന് അവസാനിച്ചിരുന്നു. അതേസമയം കേസ് വാരാണസി ജില്ല കോടതി സെപ്‌റ്റംബർ എട്ടിന് പരിഗണിക്കും.

സർവേ ഇതുവരെ പൂർത്തിയായിട്ടില്ലെന്ന് സ്റ്റാൻഡിങ് ഗവൺമെന്‍റ് കൗൺസിലിലെ അമിത് ശ്രീവാസ്‌തവ പറഞ്ഞു. ഇക്കാരണത്താൽ സർവേ തുടരാൻ എഎസ്ഐ സംഘം എട്ടാഴ്‌ചത്തെ അധിക സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് അഞ്ചിന് വാരാണസി ജില്ല കോടതി സർവേ പൂർത്തിയാക്കാൻ എഎസ്‌ഐക്ക് നാലാഴ്‌ചത്തെ സമയം നൽകുകയും സെപ്റ്റംബർ രണ്ടിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു, ശ്രീവാസ്‌തവ പറഞ്ഞു.

ഓഗസ്റ്റ് നാലിനാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഗ്യാൻവാപി പള്ളിയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്‌ത്രീയ പരിശോധന ആരംഭിച്ചത്. 17-ാം നൂറ്റാണ്ടിൽ ക്ഷേത്രം പൊളിച്ചാണോ പള്ളി പണിതതെന്ന് നിർണയിക്കാനാണ് പുരാവസ്‌തു വകുപ്പ് ശാസ്‌ത്രീയ പരിശോധന നടത്താൻ തീരുമാനിച്ചത്. അലഹബാദ് ഹൈക്കോടതിയാണ് പരിശോധനയ്‌ക്ക് അനുമതി നൽകിയത്.

പള്ളിയിലെ വുദുഖാന ഒഴികെയുള്ള ഭാഗങ്ങളിൽ പരിശോധന നടത്താനായിരുന്നു അനുമതി. സർവേ വേളയിൽ വിശ്വാസികൾ പള്ളിക്കകത്ത് നടത്തുന്ന നമസ്‌കാരത്തിനും പ്രാർഥനയ്‌ക്കും തടസമുണ്ടാകാൻ പാടില്ലെന്നും, പള്ളിയുടെ വസ്‌തുവകകൾക്ക് നാശനഷ്‌ടം വരുത്തരുതെന്നും കോടതി അധികാരികൾക്ക് നിർദേശം നൽകിയിരുന്നു. ഇത് അനുസരിച്ചായിരുന്നു സർവേ നടത്തിയത്.

ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ഡിജിപിഎസ്), റഡാറുകൾ തുടങ്ങിയവ ഉപയോഗിച്ചാണ് സർവേ നടത്തിയത്. സർവേയ്‌ക്ക് മുന്നേ സർവേ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പള്ളിക്കമ്മിറ്റി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ സർവേ നടത്തുമ്പോൾ പള്ളിയുടെ ഘടനയ്‌ക്ക് യാതൊരു തരത്തിലും കേടുപാട് സംഭവിക്കില്ല എന്ന എഎസ്‌ഐയുടെ ഉറപ്പ് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഹർജി തള്ളുകയായിരുന്നു.

പതിറ്റാണ്ടുകളായുള്ള തർക്കം : വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ളതാണ് ഗ്യാന്‍വാപി മസ്‌ജിദ്. 16-ാം നൂറ്റാണ്ടിൽ കാശി വിശ്വനാഥ ക്ഷേത്രം മുഗൾ ചക്രവർത്തിയായ ഔറംഗസേബ് തകർത്തുവെന്നും, ഈ പ്രദേശത്താണ് പള്ളി പണിതതെന്നുമാണ് ഒരു വിഭാഗത്തിന്‍റെ അവകാശവാദം.

ഇക്കാര്യം ആരോപിച്ച് വർഷങ്ങളായി സുപ്രീം കോടതിയിലും അലഹബാദ് ഹൈക്കോടതിയിലും വാരാണസി കോടതിയിലും നിരവധി ഹര്‍ജികള്‍ ഫയല്‍ ചെയ്‌തിട്ടുണ്ട്. ഇതിനിടെ ഗ്യാൻവാപി മസ്‌ജിദിൽ നടത്തിയ സർവേയിൽ പള്ളിക്കുള്ളിൽ ശിവലിംഗം കണ്ടെത്തിയെന്ന അവകാശ വാദവും ഉയർന്നിരുന്നു.

തുടർന്ന് ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം കോടതി സീൽ ചെയ്യുകയായിരുന്നു. എന്നാൽ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദത്തെ മസ്‌ജിദ് കമ്മിറ്റി എതിർക്കുകയും മസ്‌ജിദിന്‍റെ ഉള്ളില്‍ നിര്‍മിച്ച ചെറിയ കുളത്തിന് സമീപത്തായി ഒരു കല്ലുണ്ടെന്നും, ഇതാണ് ശിവലിംഗമായി തെറ്റിദ്ധരിച്ചതെന്നും വ്യക്‌തമാക്കുകയും ചെയ്‌തിരുന്നു.

എല്ലാ വലിയ മസ്‌ജിദുകള്‍ക്കുള്ളിലും ഇത്തരം കല്ലുകള്‍ ഉണ്ടാകാറുണ്ടെന്നും നമസ്‌കാരത്തിനായി വിശ്വാസികള്‍ അംഗശുദ്ധി വരുത്തുന്ന ജലസംഭരണിയിലെ (വുദു ടാങ്ക്) വാട്ടര്‍ ഫൗണ്ടന്‍ ആണ് ഇതെന്നും മസ്‌ജിദ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.