ETV Bharat / bharat

ഗ്യാൻവാപി കേസ്: മസ്‌ജിദ് കമ്മിറ്റിയുടെ തീരുമാനം സ്വാഗതാർഹമെന്ന് പോപ്പുലർ ഫ്രണ്ട്

ന്യൂനപക്ഷ ആരാധനാലയങ്ങൾ ലക്ഷ്യമിടുന്ന ഫാസിസ്റ്റ് അജണ്ടയെ വാരണാസി ജില്ല കോടതി വിധി പ്രോത്സാഹിപ്പിക്കുമെന്നും ജില്ല കോടതിയുടെ ഉത്തരവിനെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യാനുള്ള മസ്‌ജിദ് കമ്മിറ്റിയുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഒഎംഎ സലാം.

gyanvapi masjid case will promote fascist agenda  gyanvapi masjid case  gyanvapi case  pfi chairman  pfi chairman oma salam  fascist agenda gyanvapi masjid case  ഗ്യാൻവാപി കേസിൽ കോടതി  ഗ്യാൻവാപി കേസിൽ കോടതി ഉത്തരവ്  പിഎഫ്ഐ ചെയർമാൻ  പിഎഫ്ഐ ചെയർമാൻ പ്രസ്‌താവന  ന്യൂനപക്ഷ ആരാധനാലയങ്ങൾ  ഫാസിസ്റ്റ് അജണ്ട  പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ  പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ  ഗ്യാൻവാപി  ഗ്യാൻവാപി കേസ്  ഗ്യാൻവാപി മസ്‌ജിദ്  ഗ്യാൻവാപി മസ്‌ജിദ് കോടതി ഉത്തരവ്
ഗ്യാൻവാപി കേസിൽ കോടതി ഉത്തരവിനെ ചോദ്യം ചെയ്യാനുള്ള മസ്‌ജിദ് പാനൽ തീരുമാനം സ്വാഗതാർഹം: പിഎഫ്ഐ ചെയർമാൻ
author img

By

Published : Sep 14, 2022, 8:52 PM IST

വാരണാസി: ഗ്യാൻവാപി കേസിൽ വാരണാസി ജില്ല കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള മസ്‌ജിദ് കമ്മിറ്റി തീരുമാനം സ്വാഗതാർഹമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഒഎംഎ സലാം. സാമുദായിക സൗഹാര്‍ദവും സാഹോദര്യവും നിലനിര്‍ത്തുന്നതിനും ആരാധനാലയങ്ങളുടെ പേരിലുള്ള സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കുന്നതിനുമായി 1991ല്‍ പാര്‍ലമെന്‍റ് പാസാക്കിയ ആരാധനാലയ നിയമത്തെ കോടതി അവഗണിച്ചുവെന്ന് പിഎഫ്ഐ ചെയർമാൻ ആരോപിച്ചു.

ബാബറി മസ്‌ജിദിന്‍റെ കാര്യത്തിൽ സംഭവിച്ചതുപോലെ മതപരമായ സ്വത്തുക്കളിൽ സാമുദായിക രാഷ്ട്രീയം തടയാനാണ് ഈ നിയമം പാസാക്കിയത്. ഗ്യാൻവാപി പള്ളിയില്‍ ഹിന്ദുമത ആരാധനയ്ക്ക് അനുമതി തേടിക്കൊണ്ടുള്ള ഹർജി ദുരുദ്ദേശത്തോടെയുള്ളതാണെന്നും ഒഎംഎ സലാം ആരോപിച്ചു. പുതിയ ഉത്തരവ് പ്രകാരം ഗ്യാൻവാപി മസ്‌ജിദ് സമുച്ചയത്തിൽ ആരാധന നടത്താൻ അനുമതി നൽകിയാൽ അത് ന്യൂനപക്ഷ ആരാധനാലയങ്ങൾ ലക്ഷ്യമിട്ടുള്ള ഫാസിസ്റ്റ് അജണ്ടയെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളി സംരക്ഷിക്കാൻ മസ്‌ജിദ് കമ്മിറ്റി നടത്തുന്ന സമരത്തിന് പോപ്പുലർ ഫ്രണ്ട് പിന്തുണ നൽകുമെന്നും ജില്ല കോടതിയുടെ ഉത്തരവിനെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യാനുള്ള മസ്‌ജിദ് കമ്മിറ്റിയുടെ തീരുമാനത്തിനൊപ്പം നിലകൊള്ളുമെന്നും പിഎഫ്‌ഐ ചെയർമാന്‍ വ്യക്തമാക്കി. ഒരു വിഭാഗം ആളുകൾ മറ്റ് വിഭാഗങ്ങളുടെ മതസ്ഥലങ്ങളിലും സ്വത്തുക്കളിലും അവകാശവാദമുന്നയിക്കുന്ന അപകടകരമായ പ്രവണത അവസാനിപ്പിക്കേണ്ടതുണ്ട്.

നിർഭാഗ്യവശാൽ കോടതി വിശാല സമീപനത്തോടെയുള്ള വിധിയല്ല പ്രസ്‌താവിച്ചത്. ഇന്ത്യൻ സമൂഹത്തിൽ ധ്രുവീകരണം സൃഷ്‌ടിക്കാൻ ഫാസിസ്റ്റുകൾ ബാബറി മസ്‌ജിദിനെ ഉപയോഗിച്ചു. ഇത് രാജ്യത്തുടനീളം നിരവധി ജീവനുകൾ നഷ്‌ടപ്പെടുത്തി. ഗ്യാന്‍വാപി പള്ളി കേസിലെ വിധി രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും ന്യൂനപക്ഷ ആരാധനാലയങ്ങൾക്ക് നേരെ സമാനമായ തെറ്റായ അവകാശവാദങ്ങളും ആക്രമണങ്ങളും പ്രോത്സാഹിപ്പിക്കുമെന്നും പിഎഫ്ഐ ചെയർമാൻ പറഞ്ഞു.

Also Read: ഗ്യാന്‍വാപി കേസില്‍ മസ്‌ജിദ് കമ്മിറ്റിയുടെ ഹര്‍ജി തള്ളി; ഹിന്ദു ആരാധനാവകാശ വാദം അംഗീകരിച്ച് വാരണാസി കോടതി

ഗ്യാന്‍വാപി മസ്‌ജിദ് കേസില്‍ അഞ്ജുമൻ ഇസ്‌ലാമിയ മസ്‌ജിദ് കമ്മിറ്റിയുടെ ഹർജി വാരണാസി ജില്ല കോടതി തള്ളിയിരുന്നു. മസ്‌ജിദിൽ ആരാധനാവകാശം തേടിയുള്ള ഹ‍ർജികൾ നിലനിൽക്കുന്നതാണെന്നും ഹർജിയിൽ വാദം കേൾക്കാവുന്നതാണെന്നും കോടതി വിധിച്ചു. ഗ്യാന്‍വാപി മസ്‌ജിദിനുള്ളില്‍ വിഗ്രഹങ്ങള്‍ ഉണ്ടെന്നും ഇവിടെ പൂജ നടത്താന്‍ അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി അഞ്ച് ഹിന്ദു സ്‌ത്രീകളാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ഈ ഹർജിയെ എതിര്‍ത്ത് മസ്‌ജിദ് കമ്മിറ്റി നൽകിയ ഹർജിയിലാണ് കോടതി വിധി. ഈ കേസ് സംബന്ധിച്ചുള്ള അടുത്ത വാദം സെപ്റ്റംബർ 22ന് നടക്കും. ജില്ല ജഡ്‌ജി എകെ വിശ്വേഷിന്‍റെ സിംഗിൾ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്. ആരാധനാലയ നിയമത്തിലെ വാദം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. നിത്യാരാധന വേണമെന്ന ആവശ്യത്തിൽ തുടർവാദം നടക്കുമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

കാശി വിശ്വനാഥ് ക്ഷേത്രത്തിനോട് ചേർന്നാണ് ഗ്യാൻവാപി പള്ളി സ്ഥിതി ചെയ്യുന്നത്. ഇവിടെ നിത്യാരാധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദു സ്‌ത്രീകള്‍ കോടതിയെ സമീപിച്ചത്. ആദ്യം സിവിൽ കോടതിയില്‍ എത്തിയ ഹർജി പിന്നീട് സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് വാരണാസി ജില്ല കോടതിയിലേക്ക് വിടുകയായിരുന്നു.

ഗ്യാന്‍വാപി മസ്‌ജിദ് കേസില്‍ വിധി പ്രഖ്യാപിക്കലിന്‍റെ ഭാഗമായി കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ക്രമസമാധാന പാലനത്തിന് നിരോധനാജ്ഞ ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ പൊലീസ് ഒരുക്കി. ഇരുഭാഗത്തെയും മത നേതാക്കളുമായി പൊലീസ് ചർച്ച നടത്തുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.