ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മിൽ വെടി വയ്പ്പ് ഉണ്ടായതായി റിപ്പോർട്ട്. തീവ്രവാദികളുടെ താവളം സുരക്ഷ സേന വളഞ്ഞിരിക്കുകയാണെന്ന് ജമ്മു പൊലീസ് അറിയിച്ചു. ബുധനാഴ്‌ച്ച (ജൂലൈ 14) പുലർച്ചെയോടെയാണ് വെടി വയ്പ്പുണ്ടായത്.
also read:ഹിമാചൽ മിന്നൽ പ്രളയം : 9 പേരെ കാണാനില്ല,ദുരിതബാധിത കുടുംബങ്ങളെ സന്ദർശിച്ച് മുഖ്യമന്ത്രി
സുരക്ഷ സേനയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വെടി വയ്‌പ്പുണ്ടായത്. 2021ൽ മാത്രം സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 88 തീവ്രവാദികളും 19 സുരക്ഷ സേനാംഗങ്ങളുമാണ്.