ഭോജ്‌പൂർ: ബിഹാറിലെ ഭോജ്‌പൂർ ജില്ലയിൽ മണൽ മാഫിയ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. സംഭവത്തിൽ ഒരു ബാങ്ക് ജീവനക്കാരൻ ഉൾപ്പെടെ രണ്ട് പേർ വെടിയേറ്റു മരിച്ചു.
ഭോജ്‌പൂരിലെ കോയിൽവാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ, രാജാപൂർ ഡയറയിലെ ചക് മണൽതീരത്താണ് രണ്ട് മണൽ മാഫിയ സംഘങ്ങൾ തമ്മിൽ വെടിവെയ്പ്പും സംഘട്ടനവും ഉണ്ടായത്.
ഏറ്റുമുട്ടലിന്‍റെ മുഴുവൻ ദൃശ്യങ്ങളും ക്യാമറയിൽ പതിഞ്ഞതോടെ വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അതേസമയം സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കുറ്റവാളികൾക്കായി തിരച്ചിൽ തുടരുന്നതായും പൊലീസ് അറിയിച്ചു.
ALSO READ: മോഷ്‌ടിച്ച ഷർട്ടുമായി നിർമാണം നടക്കുന്ന വീടുകളിൽ മോഷണം; ഒടുവിൽ സിസിടിവിയിൽ കുടുങ്ങി