ETV Bharat / bharat

പരിപാലനം 'അത്ര പോര'; പെണ്‍കുഞ്ഞ് ജര്‍മന്‍ ഉദ്യോഗസ്ഥരുടെ കയ്യില്‍, വിട്ടുകിട്ടാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ച് ഗുജറാത്തി ദമ്പതികള്‍ - കുഞ്ഞുമായി

മാതാപിതാക്കള്‍ പരിപാലിക്കുന്നില്ലെന്നറിയിച്ച് ശിശു സംരക്ഷണ ഉദ്യോഗസ്ഥർ പിടിച്ചുകൊണ്ടുപോയ മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ വിട്ടുകിട്ടാന്‍ ജര്‍മന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് ഗുജറാത്തി ദമ്പതികള്‍

Gujarathi Couple  Indian Couple  German Government  struggle to bring their child back  German  പരിപാലനം  ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ടുപോയ  ന്യൂഡല്‍ഹി  കുഞ്ഞിനെ വിട്ടുകിട്ടാന്‍  സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച്  ഗുജറാത്തി ദമ്പതികള്‍  ദമ്പതികള്‍  മാതാപിതാക്കള്‍  ജര്‍മന്‍  ശിശു സംരക്ഷണ ഉദ്യോഗസ്ഥർ  ശിശു  ബന്ധുക്കള്‍  കുഞ്ഞുമായി  ദമ്പതി
പരിപാലനം 'അത്ര പോര'; പെണ്‍കുഞ്ഞ് ജര്‍മന്‍ ഉദ്യോഗസ്ഥരുടെ കയ്യില്‍, വിട്ടുകിട്ടാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ച് ഗുജറാത്തി ദമ്പതികള്‍
author img

By

Published : Oct 15, 2022, 9:35 PM IST

ന്യൂഡല്‍ഹി: രണ്ട് വയസില്‍ താഴെ മാത്രം പ്രായമുള്ള കുഞ്ഞിനെ വിട്ടുകിട്ടാന്‍ ജര്‍മന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ച് ഗുജറാത്തി ദമ്പതികള്‍. മാതാപിതാക്കള്‍ പരിപാലിക്കുന്നില്ലെന്നറിയിച്ച് ശിശു സംരക്ഷണ ഉദ്യോഗസ്ഥർ പിടിച്ചുകൊണ്ടുപോയ ഇരുപത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിട്ടുകിട്ടാന്‍ ധാരാ ഷാ- ഭവേശ് ദമ്പതികളാണ് ജര്‍മന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം കുട്ടിയെ മാതാപിതാക്കള്‍ക്ക് തിരികെ നല്‍കണമെന്ന ആവശ്യവുമായി ഇവരുടെ ബന്ധുക്കള്‍ ഇന്ന് (15.10.2022) ഡല്‍ഹിയില്‍ പ്രകടനം നടത്തി.

2018 ലാണ് ധാരാ ഷാ മുംബൈ കേന്ദ്രീകരിച്ച് ജോലി ചെയ്‌തിരുന്ന ഭവേശിനെ വിവാഹം ചെയ്യുന്നത്. തുടര്‍ന്ന് ജോലി ആവശ്യാര്‍ഥം ഇവര്‍ ജര്‍മനിയിലെ ബെര്‍ലിനിലേക്ക് താമസം മാറ്റി. ദമ്പതികള്‍ക്ക് 2020 ല്‍ അരിഹ എന്ന പെണ്‍കുഞ്ഞും ജനിച്ചു. അങ്ങനെയിരിക്കെ 2021 ഫെബ്രുവരിയില്‍ വീട്ടില്‍ കളിക്കുന്നതിനിടെയാണ് കുഞ്ഞിന് അപകടം സംഭവിക്കുന്നത്. അപകടത്തില്‍ മുറിവു പറ്റിയ കുഞ്ഞുമായി ദമ്പതികള്‍ ആശുപത്രിയില്‍ ചികിത്സ തേടി.

പ്രാഥമിക ശുശ്രൂഷയ്‌ക്ക് ശേഷം കുഞ്ഞുമായി വീട്ടിലേക്ക് മടങ്ങിയ കുടുംബം രണ്ട് ദിവസങ്ങള്‍ക്ക് ശേഷം പരിശോധനക്കായി ഒരു തവണ കൂടി കുഞ്ഞുമായി ആശുപത്രിയില്‍ ചെന്നു. എന്നാല്‍ ഇത്തവണ കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് ആശുപത്രി അധികൃതര്‍ ദമ്പതികള്‍ക്കെതിരെ കുറ്റം ചുമത്തി. ഈ വിവരം ആശുപത്രിയില്‍ നിന്ന് അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് കെയര്‍ അധികൃതരെത്തി കുഞ്ഞിനെ മാതാപിതാക്കളില്‍ നിന്ന് പിടിച്ചു കൊണ്ടുപോവുകയായിരുന്നു.

തുടര്‍ന്ന് നടന്ന അന്വേഷണത്തിലും മെഡിക്കല്‍ പരിശോധനയിലും മാതാപിതാക്കള്‍ക്കെതിരെ ആശുപത്രി അധികൃതര്‍ ചുമത്തിയ കുറ്റം നിലനില്‍ക്കില്ലെന്ന് തെളിഞ്ഞു. എന്നാല്‍ കുഞ്ഞ് നിലവില്‍ സര്‍ക്കാരിന്‍റെ കസ്‌റ്റഡിയില്‍ തന്നെയാണുള്ളത്. ഇത് ചോദ്യം ചെയ്‌ത് ദമ്പതികള്‍ നിയമനടപടിയിലേക്ക് നീങ്ങിയെങ്കിലും കുഞ്ഞ് തങ്ങളുടേതാണെന്ന് വ്യക്തമാക്കുന്ന ഡിഎന്‍എ പരിശോധനാ ഫലവും, മാതാപിതാക്കളാകാന്‍ പ്രാപ്‌തരാണെന്ന് തെളിയിക്കുകയും വേണമെന്നാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള അറിയിപ്പ്. അതേസമയം കുഞ്ഞിനെ ബെര്‍ലിനിലുള്ള മാതാപിതാക്കള്‍ക്ക് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലുള്ള ഇവരുടെ ബന്ധുക്കളും പ്രതിഷേധം നടത്തി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുരൂപ് ഭട്ടാചാര്യ- സാഗരിക എന്ന ബംഗാളി ദമ്പതികളുടെ അഭിഗ്യാന്‍, ഐശ്വര്യ എന്നീ കുട്ടികളെ ശിശു സംരക്ഷണമെന്ന പേരില്‍ നോര്‍വേ സര്‍ക്കാര്‍ ഏറ്റെടുത്ത് അഗതി മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. ആറ് മാസം മാത്രം പ്രായമുള്ള ഐശ്വര്യയെയും രണ്ടര വയസ് പ്രായമുള്ള അഭിഗ്യാനെയും അഗതി മന്ദിരത്തിലേക്ക് മാറ്റിയ ശേഷം 2011ല്‍ ഐശ്വര്യക്ക് ഒരു വയസ് പ്രായവും അഭിഗ്യാന് മൂന്ന് വയസ് പ്രായമുള്ളപ്പോഴുമാണ് തിരികെ വീട്ടിലേക്ക് മടക്കി അയച്ചത്.

കിന്‍ഡര്‍ ഗാര്‍ഡനില്‍ അയച്ച കുട്ടി സമൂഹവുമായി ഇണക്കമില്ലാത്തതായി തോന്നിയെന്നതിനാല്‍ നിരന്തരമായുള്ള ഗൃഹസന്ദര്‍ശനങ്ങള്‍ നടത്തി കുഞ്ഞുങ്ങളെ സ്‌പൂണും ഫോര്‍ക്കുമല്ലാതെ കൈകള്‍ കൊണ്ട് ഭക്ഷണം നല്‍കി, ശരിയായ രീതിയില്‍ ഡയപ്പര്‍ ധരിപ്പിച്ചില്ല എന്നിവ അമ്മയുടെ ഭാഗത്ത് നിന്നുള്ള പരിപാലനക്കുറവായി വിലയിരുത്തിയും, ആണ്‍കുഞ്ഞിനെ മാറ്റിക്കിടത്താതെ അച്ഛനൊപ്പം കിടത്തി, മക്കളെക്കാള്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു എന്നിവ അച്ഛനെതിരെയും കുറ്റമായി കണ്ടായിരുന്നു നടപടി. ഒടുവില്‍ കുഞ്ഞിനെ അധികൃതര്‍ മടക്കി അയച്ചത് പോലും പിതാവിന്‍റെ സഹോദരനായ അരുണഭാഷിന്‍റെ കൂടെയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.