ഗാന്ധിനഗർ: മൊബൈൽ ഫോണിൽ സംസാരിച്ചെന്നാരോപിച്ച കൗമാരക്കാരായ രണ്ട് പെൺകുട്ടികൾക്ക് അസഭ്യവർഷവും മർദനവും. ഗുജറാത്തിലെ ദാഹോദ് ജില്ലയിലാണ് സംഭവം. ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലടക്കം വൈറലായതിനെ തുടർന്ന് പൊലീസ് കേസെടുത്തു. പെൺകുട്ടികളുടെ ബന്ധുക്കൾ ഉൾപ്പെടെ 12 പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.
ഐപിസി സെഷൻ 143, 149, 147, 323, 504 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. വിവാഹേതര ബന്ധം പിടിക്കപ്പെട്ട സാഹചര്യത്തിൽ 23കാരിയായ യുവതിയെ ഭർത്താവും ഗ്രാമീണരും ചേർന്ന് നഗ്നയാക്കി ഗ്രാമത്തിലൂടെ നടത്തിച്ചിരുന്നു. ഈ മാസം ആദ്യത്തിലാണ് സംഭവമുണ്ടായത്. കാമുകനോടൊപ്പം പോയ യുവതിയെ ഗ്രാമത്തിലേക്ക് തിരികെക്കൊണ്ടുവന്നായിരുന്നു ഭർത്താവിന്‍റെ ക്രൂരനടപടി.
ഈ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും യുവതിയുടെ ഭർത്താവിനെയും ഗ്രാമത്തിലെ 18 പേർക്കെതിരെയും കേസെടുത്ത് അറസ്റ്റ് ചെയ്‌തിരുന്നു.
READ MORE: പൊലീസുകാരന്‍റെ എടിഎം തട്ടിപ്പ്; കേസ് പിൻവലിച്ച് പരാതിക്കാർ