ഗാന്ധിനഗര്‍: മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്‍റെ നേതൃത്വത്തിലുള്ള പുതിയ ഗുജറാത്ത് മന്ത്രി സഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് ഉച്ചയ്ക്ക് 1.30 ന് രാജ്ഭവനിൽ നടക്കും. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍റിലിലുടെയാണ് ഇക്കാര്യം അറിയിച്ചത്.
-
The swearing-in ceremony of the new cabinet of CM Shri @Bhupendrapbjp will take place tomorrow, September 16, 2021 at 1.30 pm at Raj Bhavan, Gandhinagar. pic.twitter.com/86PJIWP1vd
— CMO Gujarat (@CMOGuj) September 15, 2021 " class="align-text-top noRightClick twitterSection" data="
">The swearing-in ceremony of the new cabinet of CM Shri @Bhupendrapbjp will take place tomorrow, September 16, 2021 at 1.30 pm at Raj Bhavan, Gandhinagar. pic.twitter.com/86PJIWP1vd
— CMO Gujarat (@CMOGuj) September 15, 2021The swearing-in ceremony of the new cabinet of CM Shri @Bhupendrapbjp will take place tomorrow, September 16, 2021 at 1.30 pm at Raj Bhavan, Gandhinagar. pic.twitter.com/86PJIWP1vd
— CMO Gujarat (@CMOGuj) September 15, 2021
സംസ്ഥാനത്ത് അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ മന്ത്രി സഭ അധികാരത്തിലേറുന്നത്. മന്ത്രിസഭയിലെ എല്ലാവരും പുതുമുഖങ്ങളാവുന്നും കൂടുതല്‍ യുവ എംഎല്‍എമാരെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നുമാണ് ഉറവിടങ്ങള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സിറ്റിങ് മന്ത്രിമാരായ ദിലീപ് താക്കോറിന്‍റേയും കുൻവർജി ബവാലിയയുടെയും അനുയായികൾ ബുധനാഴ്ച തെരുവിലിറങ്ങിയിരുന്നു.
അതേസമയം സംസ്ഥാനത്തിന്‍റെ 17-ാമത് മുഖ്യമന്ത്രിയായി കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ഭൂപേന്ദ്ര പട്ടേല്‍ ചുമതലയേറ്റത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ, ഗവർണർ ആചാര്യ ദേവവ്രത് പട്ടേലാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
also read: ലോകത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ ടൈം മാഗസിന്‍ പട്ടികയില്‍ മോദിയും മമതയും
വിജയ് രൂപാണിയുടെ പടിയിറക്കത്തിന് പിന്നാലെയാണ് ഘട്ട്‌ലോദിയ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ പട്ടേലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഗാന്ധി നഗറിലെ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.