ETV Bharat / bharat

കലോലില്‍ സീറ്റ് ലഭിച്ചില്ല; കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഗുജറാത്തിലെ ബിജെപി നേതാവ്

ആഗ്രഹിച്ചിരുന്ന കലോൽ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രഭാത്‌സിൻ ചൗഹാൻ കോണ്‍ഗ്രസ് പാളയത്തിലേക്ക് ചേക്കേറിയെങ്കിലും ഭാര്യയും മരുമകളും മറുകണ്ടം ചാടാന്‍ തയ്യാറായില്ല. ഇത് ബിജെപിയ്‌ക്ക് ആശ്വാസമേകിയിട്ടുണ്ട്

Gujarat polls Prabhatsinh Chauhan quits bjp Kalol  Gujarat polls  Prabhatsinh Chauhan quits bjp Kalol  കലോലില്‍ സീറ്റ് ലഭിച്ചില്ല പ്രഭാത്‌സിൻ ചൗഹാൻ  ബിജെപി വിട്ട് പ്രഭാത്‌സിൻ ചൗഹാൻ  കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഗുജറാത്തിലെ ബിജെപി നേതാവ്  കലോൽ  പ്രഭാത്‌സിൻ ചൗഹാൻ  ഗുജറാത്തിലെ ബിജെപി നേതാവ്
കലോലില്‍ സീറ്റ് ലഭിച്ചില്ല; കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഗുജറാത്തിലെ ബിജെപി നേതാവ്
author img

By

Published : Nov 18, 2022, 8:09 PM IST

കലോൽ: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കവെ ബിജെപി വിട്ട മുതിർന്ന നേതാവ് പ്രഭാത്‌സിൻ ചൗഹാൻ കോൺഗ്രസിൽ ചേർന്നു. കലോൽ നിയമസഭ മണ്ഡലത്തിൽ നിന്ന് മത്സരിക്കാന്‍ ബിജെപി ടിക്കറ്റ് നിഷേധിച്ചതോടെയാണ് വ്യാഴാഴ്‌ച (നവംബര്‍ 17) ചൗഹാന്‍റെ നീക്കം. അതേസമയം, കലോൽ മണ്ഡലത്തിൽ പ്രഭാത്‌സിന്നിന്‍റെ ഭാര്യയും മരുമകളും ബിജെപിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും.

ALSO READ| 'കോണ്‍ഗ്രസിന്‍റെ 60 വര്‍ഷത്തെ ഭരണം ജാതി മത ഭിന്നിപ്പുണ്ടാക്കി': കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍

അതേസമയം, കലോൽ നിയമസഭ സീറ്റിലേക്ക് കോൺഗ്രസ് ഇതുവരെ ഔദ്യോഗികമായി ചൗഹാനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടില്ല. വിജയസാധ്യത മുന്നില്‍ക്കണ്ട് കോണ്‍ഗ്രസ് ഇദ്ദേഹത്തെ മത്സരിപ്പിക്കാന്‍ സാധ്യതയുണ്ട്. മുൻ എംഎൽഎ ഫത്തേസിങ് ചൗഹാനെയാണ് ബിജെപി ഇവിടെ മത്സരിപ്പിക്കുന്നത്.

ബിജെപി ഘോഘാംബ താലൂക്കിലെ പാർട്ടി അധ്യക്ഷയാണ് പ്രഭാത്‌സിന്‍ ചൗഹാന്‍റെ ഭാര്യ രംഗേശ്വരി ബെൻ റാത്വ. മരുമകൾ സുമൻബെൻ ചൗഹാനാണ് കലോലിലെ നിലവിലെ എംഎൽഎ. ഡിസംബർ ഒന്ന്, അഞ്ച് തിയതികളിലാണ് നിയമസഭ തെരഞ്ഞെടുപ്പ്. എട്ടാം തിയതിയാണ് ഫലം പുറത്തുവരിക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.