ഗാന്ധിനഗര്‍: ഗുജറാത്തിലെ മെട്രോ നഗരങ്ങളിലെ രാത്രികാല കര്‍ഫ്യൂ ഏപ്രില്‍ 15 വരെ നീട്ടി. രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ. സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. അഹമ്മദാബാദ്, വഡോദര, സൂറത്ത്, രാജ്‌കോട്ട് എന്നീ നഗരങ്ങളിലാണ് നിയന്തണം.
കേന്ദ്ര സര്‍ക്കാരിന്‍റെ കണക്ക് പ്രകാരം സംസ്ഥാനത്ത് നിലവില്‍ 12,041 പേര്‍ കൊവിഡിനെ തുടര്‍ന്ന് ചികിത്സയിലാണ്. 2,86,577 പേര്‍ രോഗമുക്തരായി. 4,500 പേര്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചു.