ഷില്ലോങ്/അഹമ്മദാബാദ്: മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങിലും ഗുജറാത്തിലും ഇന്ന് രാവിലെ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. ഷില്ലോങ് നഗരത്തിലെ മൗഫ്ലാങ് മേഖലയില്‍ പതിനാല് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.
രാവിലെ 8.46നാണ് റിക്‌ടര്‍ സ്കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. വടക്കന്‍ സംസ്ഥാനങ്ങള്‍ പൊതുവെ ഭൂകമ്പ ബാധിത മേഖലകളാണ്. ഇടയ്ക്കിടെ ഇവിടെ ചെറുതും വലുതുമായ ഭൂചലനങ്ങള്‍ അനുഭവപ്പെടാറുണ്ട്.
ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലും ഇന്ന് രാവിലെ ഒന്‍പത് മണിയോടെ ഭൂകമ്പം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. റിക്‌ടർ സ്കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് പുലർച്ചെ തമിഴ്നാട്ടിലും കര്‍ണാടകയിലും ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.