ഗാന്ധിനഗർ: മഹാവിഷ്‌ണുവിന്‍റെ പത്താമത്തെ അവതാരമാണെന്ന അവകാശ വാദവുമായി ഗുജറാത്തിൽ മുൻ സർക്കാർ ഉദ്യോഗസ്ഥൻ അഹമ്മദാബാദ് സ്വദേശി രമേശ് ചന്ദ്ര ഫെഫാർ രംഗത്ത്. ദീർഘ നാളായി ജോലിയിൽ നിന്ന് അവധിയെടുത്ത രമേശ് ചന്ദ്രനെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടിരുന്നു.
തനിക്ക് കിട്ടാനുള്ള ഗ്രാറ്റുവിറ്റി ഉടൻ കിട്ടിയിെല്ലങ്കിൽ തന്‍റെ പ്രത്യേക കഴിവ് വച്ച് സംസ്ഥാനത്ത് കനത്ത വരൾച്ചയുണ്ടാക്കുമെന്നും രമേശ് ചന്ദ്ര പറയുന്നു. കഴിഞ്ഞ ദിവസം ജലവിഭവ വകുപ്പ് സെക്രട്ടറിക്ക് അയച്ച കത്തിൽ “സർക്കാരിൽ ഇരിക്കുന്ന പിശാചുക്കൾ” തന്‍റെ 16 ലക്ഷം രൂപ ഗ്രാറ്റുവിറ്റിയും ഒരു വർഷത്തെ ശമ്പളവും തടഞ്ഞുകൊണ്ട് തന്നെ ഉപദ്രവിക്കുകയാണെന്ന് രമേശ് ചന്ദ്ര കുറിച്ചിരുന്നു.
ഭൂമിയിൽ കടുത്ത വരൾച്ച വരുത്തും
തനിക്ക് സംഭവിച്ച ഉപദ്രവത്തിന്, "ഭൂമിയിൽ കടുത്ത വരൾച്ച" വരുത്തുമെന്നും ഇയാൾ പറയുന്നു. രമേശ് ചന്ദ്ര ജലവിഭവ വകുപ്പിന്‍റെ സർദാർ സരോവർ പുനർവസ്വത് ഏജൻസിയുടെ സൂപ്രണ്ട് എഞ്ചിനീയറായാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ എട്ട് മാസത്തിൽ 16 ദിവസം മാത്രമാണ് ഇയാൾ ഓഫീസിൽ പോയിരുന്നത്.
also read:രാജ്യത്ത് 39,796 പേര്‍ക്ക് കൂടി കൊവിഡ്
രമേശ് ചന്ദ്ര ജോലി ചെയ്യാതെയാണ് ശമ്പളം ചോദിക്കുന്നതെന്നും "കൽക്കി" യുടെ അവതാരമായതിനാലും ഭൂമിയിൽ മഴ പെയ്യാൻ ശ്രമിപ്പിക്കുന്നതിനാലുമാണ് തനിക്ക് പ്രതിഫലം നൽകേണ്ടതെന്ന് പറയുന്നതെന്നും ജലവിഭവ സെക്രട്ടറി എം കെ ജാദവ് പറയുന്നു. സർവ്വീസിൽ നിന്ന് പിരിച്ച് വിട്ടത് അദ്ദേഹത്തെ മാനസികമായി തകർത്തിരിക്കുകയാണെന്നും ജാദവ് പറഞ്ഞു.