ETV Bharat / bharat

ഗുജറാത്ത് മുനിസിപ്പൽ കോർപ്പറേഷനുകളിൽ ബിജെപിക്ക് വൻ മുന്നേറ്റം

author img

By

Published : Feb 23, 2021, 4:01 PM IST

ആറ് മുനിസിപ്പൽ കോർപറേഷനുകളിലും ബിജെപി മുന്നേറുന്നു. സൂറത്തിൽ ആം ആദ്മി പാർട്ടി രണ്ടാം സ്ഥാനത്തെത്തി.

Gujarat local body polls: BJP leading in 58 seats  Congress leads 8  ഗുജറാത്ത് മുനിസിപ്പൽ കോർപ്പറേഷനുകളിൽ ബിജെപിക്ക് വൻ മുന്നേറ്റം  ഗാന്ധിനഗർ  ബിജെപിക്ക് വൻ മുന്നേറ്റം
ഗുജറാത്ത് മുനിസിപ്പൽ കോർപ്പറേഷനുകളിൽ ബിജെപിക്ക് വൻ മുന്നേറ്റം

ഗാന്ധിനഗർ: ഗുജറാത്ത് മുനിസിപ്പൽ കോർപ്പറേഷനുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം. ആറ് മുനിസിപ്പൽ കോർപറേഷനുകളിലും ബിജെപി മുന്നേറുന്നു. അഹമ്മദാബാദ്, ഭാവനഗർ, ജംനഗർ, രാജ്കോട്ട്, സൂറത്ത്, വഡോദര എന്നീ മുനിസിപ്പൽ കോർപറേഷനുകളിലായി 576 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 511 സീറ്റുകളുടെ ഫലം വന്നത്തിൽ 437 സീറ്റുകളും ബിജെപി നേടി. 49 എണ്ണത്തിൽ കോൺഗ്രസും, ആം ആദ്മി പാർട്ടി 22 സീറ്റും മറ്റുളളവർ 3 സീറ്റുകളും നേടി. ബിജെപി ഇത്തവണയും ആറ് കോര്‍പറേഷനുകളും തൂത്തുവാരുമെന്ന് ഉറപ്പായിട്ടുണ്ട്. സൂറത്തിൽ കോൺഗ്രസിനെ പിന്തള്ളി എഎപി രണ്ടാം സ്ഥാനത്ത് എത്തി.

120 സീറ്റുകളുളള സൂറത്ത് കോർപറേഷനിൽ ഫലം വന്ന 109 സീറ്റുകളിൽ 88 സീറ്റുകൾ ബിജെപിയും 21 സീറ്റുകൾ ആം ആദ്മി പാർട്ടിയും നേടി. 52 സീറ്റുളള ഭാവനഗറിൽ ഫലം വന്ന 48 സീറ്റുകളിൽ ബിജെപി 40 സീറ്റിലും കോൺഗ്രസ് എട്ട് സീറ്റിലും വിജയിച്ചു. 52 സീറ്റുകളുളള ജംനഗർ മുനിസിപ്പൽ കോർപറേഷനിൽ ഫലം വന്ന 48 സീറ്റുകളിൽ ബിജെപി 40 സീറ്റുകളിലും കോൺഗ്രസ് ഒമ്പത് സീറ്റുകളിലും മറ്റുളളവർ മൂന്ന് സീറ്റിലും വിജയിച്ചു. 60 സീറ്റുകൾ ഉളള വഡോദരയിൽ ബിജെപി 53 സീറ്റുകളിലും കോൺഗ്രസ് 7 സീറ്റുകളിലും വിജയിച്ചു. 192 സീറ്റുകളുളള അഹമ്മദാബാദ്​ കോർ​പറേഷനിൽ ഫലം വന്ന 157 സീറ്റുകളിൽ ബി.ജെ.പി 140 സീറ്റുകളിലും കോൺ​ഗ്രസ്​ 17 സീറ്റുകളിലും വിജയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.