അഹമ്മദാബാദ്: ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ ബീജം സാമ്പിളുകൾ അടിയന്തരമായി ശേഖരിക്കാൻ വഡോദരയിലെ ആശുപത്രിക്ക് ഗുജറാത്ത് ഹൈക്കോടതി നിർദേശം നൽകി. ഐവിഎഫിലൂടെ ഗര്‍ഭം ധരിക്കാനുള്ള രോഗിയുടെ ഭാര്യയുടെ ആവശ്യം ആശുപത്രി അധികൃതർ തള്ളിയതോടെയാണ് യുവതി കോടതിയെ സമീപിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇരുവരും വിവാഹിതരായത്. ശേഷം കൊവിഡ് ബാധിതനായ ഭർത്താവിന്‍റെ ആരോഗ്യനില വഷളായി. ഇപ്പോൾ അവയവങ്ങളുടെ തകരാറുമൂലം അദ്ദേഹത്തിന് അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ഡോക്ടർമാർ പറഞ്ഞു. പിന്നാലെയാണ് ഐവിഎഫിലൂടെ ഗര്‍ഭം ധരിക്കാൻ യുവതി തീരുമാനിച്ചത്.
എന്നാൽ കോടതി ഉത്തരവില്ലാതെ ബീജം നല്‍കാനാകില്ലെന്ന് ആശുപത്രി അധിതർ പറഞ്ഞതോടെ യുവതി കോടതിയിലെത്തുകയായിരുന്നു. പരാതി അടിയന്തരമായി പരിഗണിച്ചാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. പുരുഷന്‍റെ ബീജം സ്ത്രീയുടെ ഗർഭപാത്രത്തില്‍ ശസ്‌ത്രക്രിയയിലൂടെ നിക്ഷേപിക്കുന്ന ചികിത്സാ രീതിയാണ് ഐവിഎഫ്.
also read : സ്വവർഗാനുരാഗിയായ മകനും പങ്കാളിക്കും വേണ്ടി കുഞ്ഞിനെ പ്രസവിച്ച് 61 കാരിയായ അമ്മ