ഗാന്ധിനഗ ര്‍: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. രാജിക്കത്ത് ഗവർണർ ആചാര്യ ദേവവ്രതിന് കൈമാറി. ഉപമുഖ്യമന്ത്രി നിതിൻ പട്ടേല്‍ മന്ത്രിസഭയിലെ മറ്റ് മുതിർന്ന മന്ത്രിമാര്‍ എന്നിവര്‍ക്കൊപ്പം ഗവർണറുടെ വസതിയിലെത്തി രാജിനല്‍കുകയായിരുന്നു.
ബി.ജെ.പി സംസ്ഥാന സെക്രട്ടറി രത്‌നാകറും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍റെ ചുമതലയിലുള്ള ഭൂപേന്ദ്ര യാദവും വിജയ് രൂപാണിക്കൊപ്പമുണ്ടായിരുന്നു. 2022 ല്‍ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അപ്രതീക്ഷിത രാജി.
ALSO READ: കര്‍ണാലിലെ കര്‍ഷകര്‍ സമരം അവസാനിപ്പിച്ചു; ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവ്
മുഖ്യമന്ത്രിയ്‌ക്കെതിരെ മന്ത്രിസഭയിലും ബി.ജെ.പിയിലും ഭിന്നാഭിപ്രായമുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ്, രാജിയെന്നാണ് സൂചന. എന്നാല്‍ കാരണം വ്യക്തമാക്കാന്‍ രൂപാണി തയ്യാറായില്ല. കേന്ദ്രനേതൃത്വത്തിന്‍റെ നിർദേശത്തെ തുടർന്നാണ് രാജിയെന്നാണ് വിവരം.
2016 ലാണ് വിജയ് രൂപാണി മുഖ്യമന്ത്രിയായത്. 2017 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിനുശേഷം അദ്ദേഹം പദവിയില്‍ തുടരുകയായിരുന്നു. പുതിയ മുഖ്യമന്ത്രിയെ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, കേന്ദ്ര മന്ത്രിമാരായ പർഷോത്തം രൂപാല, മൻസുഖ് മാണ്ഡവ്യ എന്നിവരാണ് സാധ്യതാപട്ടികയില്‍ ഇടംനേടിയവര്‍.