അഹമ്മദാബാദ്: ഗുജറാത്തിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എ ഐ എം ഐ എം 17 സീറ്റുകളിൽ വിജയിച്ചു. സംസ്ഥാനത്തെ മൂന്ന് മുനിസിപ്പാലിറ്റികളിലായിട്ട് 17 സീറ്റുകൾ വിജയിച്ചത്. മൊഡാസ, ഗോദ്ര, ഭരുച്ച് എന്നീ മുനിസിപ്പാലിറ്റികളിലെ സീറ്റുകളാണ് എ ഐ എം ഐ എം നേടിയത്. ആദ്യമായിട്ടാണ് ഈ മുനിസിപ്പാലിറ്റികളിൽ എ ഐ എം ഐ എം വിജയിക്കുന്നത്.
അർവല്ലി ജില്ലയിലെ മൊഡാസ മുനിസിപ്പാലിറ്റിയിൽ 9 എണ്ണവും,ഗോദ്ര മുനിസിപ്പാലിറ്റിയിൽ എട്ട് എണ്ണവും ഭരുച്ചിൽ ഒരെണ്ണവുമാണ് എ ഐ എം ഐ എം നേടിയത്. ഗോദ്ര മുനിസിപ്പാലിറ്റിയിൽ കോൺഗ്രസിനെ പിന്തളളി മൂന്നാം സ്ഥാനവും എ ഐ എം ഐ എം നേടി.
വോട്ടെടുപ്പിന് മുന്നോടിയായി ഒവൈസി മൊഡാസ, ഗോദ്ര പട്ടണങ്ങളിൽ റാലികൾ നടത്തിയിരുന്നു. അടുത്തിടെ നടന്ന അഹമ്മദാബാദ് കോർപറേഷൻ തെരഞ്ഞെടുപ്പിൽ എ ഐ എം ഐ എം ഏഴ് സീറ്റുകൾ നേടിയിരുന്നു.