ഗാന്ധിനഗർ: അടുത്ത മാസം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലേക്ക് (Gujarat Assembly Election 2022) മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ആം ആദ്‌മി പാർട്ടി. എഎപിയുടെ ദേശീയ ജോയിന്‍റ് ജനറല്‍ സെക്രട്ടറിയും മുൻ ദൃശ്യമാധ്യമ പ്രവർത്തകനുമായ ഇസുദൻ ഗാധ്‌വിയാണ് (Ishudan Gadvi) എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി. പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ അഹമ്മദാബാദിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ പ്രഖ്യാപനം നടത്തുകയായിരുന്നു.
-
Emotional moment! ❤️
— AAP (@AamAadmiParty) November 4, 2022 " class="align-text-top noRightClick twitterSection" data="
Shri @isudan_gadhvi takes blessings of his mother after being declared AAP's CM face for Gujarat elections.#IsudanGadhvi4GujaratCM pic.twitter.com/E2Z9n4C4hA
">Emotional moment! ❤️
— AAP (@AamAadmiParty) November 4, 2022
Shri @isudan_gadhvi takes blessings of his mother after being declared AAP's CM face for Gujarat elections.#IsudanGadhvi4GujaratCM pic.twitter.com/E2Z9n4C4hAEmotional moment! ❤️
— AAP (@AamAadmiParty) November 4, 2022
Shri @isudan_gadhvi takes blessings of his mother after being declared AAP's CM face for Gujarat elections.#IsudanGadhvi4GujaratCM pic.twitter.com/E2Z9n4C4hA
പൊതുജനാഭിപ്രായം തേടി പാർട്ടി നടത്തിയ സർവേയിൽ 40 കാരനായ ഗാധ്‌വിക്ക് 73 ശതമാനം വോട്ട് ലഭിച്ചതായി കെജ്‌രിവാൾ പറഞ്ഞു. ദ്വാരക ജില്ലയിലെ പിപാലിയ ഗ്രാമത്തിലെ കർഷക കുടുംബത്തിൽ നിന്നുള്ള ഇസുദൻ ഗാധ്‌വി പിന്നോക്ക ജാതിയിൽപെട്ടയാളാണ്.
-
Picture of the day ❤️#IsudanGadhvi4GujaratCM pic.twitter.com/E7ZMTseP1T
— AAP (@AamAadmiParty) November 4, 2022 " class="align-text-top noRightClick twitterSection" data="
">Picture of the day ❤️#IsudanGadhvi4GujaratCM pic.twitter.com/E7ZMTseP1T
— AAP (@AamAadmiParty) November 4, 2022Picture of the day ❤️#IsudanGadhvi4GujaratCM pic.twitter.com/E7ZMTseP1T
— AAP (@AamAadmiParty) November 4, 2022
READ MORE: 'ജയമുറപ്പിച്ച്' മുന്നണികള്‍; തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതോടെ ഗുജറാത്തില്‍ 'വോട്ടാരവം'
രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ ഒന്ന്, അഞ്ച് തീയതികളിലായി നിശ്ചയിച്ചിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഭരണം നിലനിർത്തുമെന്നാണ് ഭരണകക്ഷിയായ ഭാരതീയ ജനത പാർട്ടി അറിയിച്ചിരിക്കുന്നത്.
എന്നാൽ ഗുജറാത്തില്‍ എഎപി പ്രചരണം ശക്തമാക്കിയതിന് പിന്നാലെ, പ്രതിപക്ഷമായ തങ്ങള്‍ ഇത്തവണ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു. അതേസമയം ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ എഎപിയും ബിജെപിയും കോണ്‍ഗ്രസും തമ്മിലുളള കടുത്ത പോരാട്ടമാകും നടക്കുക.