ETV Bharat / bharat

ഗുജറാത്ത് തീരത്ത് 400 കോടിയുടെ ലഹരിമരുന്ന് വേട്ട; ആറ് പാക് മത്സ്യത്തൊഴിലാളികള്‍ പിടിയില്‍| വീഡിയോ

author img

By

Published : Dec 20, 2021, 8:16 AM IST

Updated : Dec 20, 2021, 12:38 PM IST

കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും സംയുക്തമായി ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് 400 കോടിയുടെ 77 കിലോ ഹെറോയിൻ പിടികൂടിയത്.

Indian Coast Guard apprehended heroin  Gujarat todays news  ഗുജറാത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട  പാക് മത്സ്യത്തൊഴിലാളികള്‍ പിടിയില്‍  ഗുജറാത്തില്‍ 400 കോടിയുടെ ഹെറോയിന്‍ പിടികൂടി
ഗുജറാത്തില്‍ 400 കോടിയുടെ ലഹരിമരുന്ന് വേട്ട; ആറ് പാക് മത്സ്യത്തൊഴിലാളികള്‍ പിടിയില്‍

ഗാന്ധിനഗര്‍: ഗുജറാത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. 400 കോടി വിലമതിക്കുന്ന 77 കിലോ ഹെറോയിൻ പിടികൂടി. പാകിസ്ഥാൻ മത്സ്യബന്ധന ബോട്ടില്‍ നിന്നാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്.

ഗുജറാത്തില്‍ 400 കോടി വിലമതിക്കുന്ന 77 കിലോ ഹെറോയിൻ പിടികൂടി

കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും സംയുക്തമായി ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് നടപടി. ആറ് തൊഴിലാളികളുമായി സഞ്ചരിച്ച ബോട്ട് ഇന്ത്യന്‍ സമുദ്രത്തില്‍ വെച്ച് പിടികൂടിയെന്ന് കോസ്റ്റ് ഗാർഡ് പി.ആര്‍.ഒ അറിയിക്കുകയായിരുന്നു. സമീപകാലത്ത് ഗുജറാത്ത് തീരത്ത് നിന്ന് മയക്കുമരുന്ന് പിടികൂടുന്നത് വര്‍ധിച്ചിരിക്കുകയാണ്.

ALSO READ: എം.പിമാരുടെ സസ്‌പെന്‍ഷന്‍: കേന്ദ്രം സമവായത്തിന്, പ്രതിനിധികളുടെ യോഗം ഇന്ന്

സെപ്റ്റംബറിൽ രാജ്യത്തെ ഏറ്റവും വലിയ ഹെറോയിൻ വേട്ട സംസ്ഥാനത്ത് നടന്നിരുന്നു. അഫ്‌ഗാനിസ്ഥാനിൽ നിന്നും കയറ്റുമതി ചെയ്‌ത ആഗോള വിപണിയിൽ 21,000 കോടി രൂപ വിലമതിക്കുന്ന 3,000 കിലോഗ്രാം ലഹരിമരുന്നാണ് അന്ന് പിടികൂടിയത്. ഏപ്രിലിൽ 150 കോടി രൂപ വിലമതിക്കുന്ന 30 കിലോ ഹെറോയിനുമായി എട്ട് പാക് സ്വദേശികളെ അറസ്റ്റ് ചെയ്യുകയുണ്ടായി.

Last Updated : Dec 20, 2021, 12:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.