അഹമ്മദാബാദ്: ഗുജറാത്തിലെ ഓഖയിലെ ഇന്ത്യൻ നാവികസേനയുടെ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസ് ഐഎൻഎസ് ദ്വാരകയിൽ നാവികസേനാ മേധാവി അഡ്മിറൽ കരം ബീർ സിംഗ് സന്ദർശനം നടത്തി.
ഗുജറാത്ത്, ദാമൻ, ഡിയു (ജിഡി ആൻഡ് ഡി) നേവൽ ഏരിയ എന്നിവിടങ്ങളിലെ സമുദ്ര പ്രവർത്തനങ്ങളും സുരക്ഷാ വശങ്ങളും സംബന്ധിച്ച് കമാൻഡിംഗ് ഫ്ലാഗ് ഓഫീസറോട് സിങ് ചോദിച്ചറിഞ്ഞു.
നേവൽ സ്റ്റേഷൻ ഓഖയിൽ നിന്നും മറ്റ് യൂണിറ്റുകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരുമായി സംവദിക്കുകയും ജിഡി ആൻഡ് ഡി യിലെ എല്ലാ സ്റ്റാഫുകൾക്കും കുടുംബങ്ങൾക്കും പുതുവത്സരാശംസകളും നേർന്നു.