ETV Bharat / bharat

അമിത് ഷാ ഗുജറാത്തിലെ അതിർത്തി ഗ്രാമങ്ങൾ സന്ദർശിക്കും - ഗുജറാത്തിലെ അതിർത്തി ഗ്രാമങ്ങൾ അമിത് ഷാ സന്ദർശിക്കും

ഗുജറാത്തിലെ കച്ച്, ബനസ്‌കന്ത, പാടൻ ജില്ലകൾ പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്നു. സർക്കാർ പദ്ധതികളുടെയും സ്ഥാപനങ്ങളുടെയും സ്റ്റാളുകൾ അടങ്ങിയ എക്സിബിഷനും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

Amit Shah  Kutch district  Dhordo tent city  Amit Shah to meet village heads of border districts  ഗുജറാത്തിലെ അതിർത്തി ഗ്രാമങ്ങൾ അമിത് ഷാ സന്ദർശിക്കും  അമിത് ഷാ ഗുജറാത്തിലെ അതിർത്തി ഗ്രാമങ്ങൾ സന്ദർശിക്കും
അമിത് ഷാ
author img

By

Published : Nov 11, 2020, 3:59 PM IST

ഗാന്ധിനഗർ: ഗുജറാത്തിലെ കച്ച് ജില്ലയിലെ ധോർഡോ നഗരത്തിന് സമീപം കച്ച്, ബനസ്‌കന്ത, പാടൻ എന്നീ മൂന്ന് അതിർത്തി ജില്ലകളിലെ ഗ്രാമത്തലവന്മാരുടെ സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കും. ഗ്രാമത്തലവന്മാർക്ക് പുറമെ മൂന്ന് ജില്ലകളിലെയും ജില്ലാ അംഗങ്ങളെയും സമ്മേളനത്തിന് ക്ഷണിച്ചിട്ടുണ്ടെന്ന് കച്ച് ജില്ലാ കലക്ടർ പ്രവീന ഡി കെ പറഞ്ഞു.

ഗുജറാത്തിലെ കച്ച്, ബനസ്‌കന്ത, പാടൻ ജില്ലകൾ പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്നു. സർക്കാർ പദ്ധതികളുടെയും സ്ഥാപനങ്ങളുടെയും സ്റ്റാളുകൾ അടങ്ങിയ എക്സിബിഷനും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

ബുധനാഴ്ച രാത്രി ഡൽഹിയിൽ നിന്ന് ബുജ് വിമാനത്താവളത്തിൽ ഷാ എത്തുമെന്നും അടുത്ത ദിവസം സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനായി ഷോർഡോയിലേക്ക് പുറപ്പെടുമെന്നും അധികൃതർ അറിയിച്ചു.

അഹമ്മദാബാദിലേക്ക് പുറപ്പെടുന്നതിന് മുമ്പ് കച്ചിലെ ലഖ്പത് താലൂക്കിലെ മാതാ നോ മാദ് ഗ്രാമത്തിലെ ആശാപുര മാതാ ക്ഷേത്രവും ഷാ സന്ദർശിക്കുമെന്ന് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.